Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defense

ഹൂ​തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​കു​ന്നു; സൗ​ദി​യി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ-​ഹൂ​തി സം​ഘ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ സൗ​ദി​യി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും ഓ​യി​ൽ റി​ഫൈ​ന​റി​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം. ജ​സാ​ൻ, ന​ജ്റാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ഹൂ​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹൂ​തി​ക​ളി​ൽ നി​ന്ന് സു​പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ൾ തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ക​ന​ത്ത പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. ഹൂ​തി​ക​ൾ​ക്കെ​തി​രാ​യി സൗ​ദി​ക്കൊ​പ്പം പാ​ക്കി​സ്ഥാ​നും തു​ർ​ക്കി​യും കൂ​ടി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ മ​ക്കാ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ സൈ​നി​ക ന​ട​പ​ടി​യാ​യി ഇ​ത് മാ​റി​യി​ട്ടു​ണ്ട്.

ചെ​ങ്ക​ട​ലി​ൽ ക​പ്പ​ൽ പാ​ത​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ഹൂ​തി നീ​ക്കം ത​ട​ഞ്ഞെ​ന്ന് സൗ​ദി അ​റി​യി​ച്ചു. അ​തേ​സ​മ​യം യെ​മ​നി​ൽ ഹൂ​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് അ​ൽ മോ​ഖ തു​റ​മു​ഖ ന​ഗ​രം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ക​ന​ത്ത പോ​രാ​ട്ടം തു​ട​രു​ന്നു.

സൗ​ദി​ക്കു ക​വ​ച​മാ​യി മ​ക്ക സഖ്യം

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഹൂ​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ യു​​​​ദ്ധ​​​​ത്തി​​​​ൽ സൗ​​​​ദി​​​​ക്ക് പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​നും തു​​​​ർ​​​​ക്കി​​​​യും. പു​​​​തി​​​​യ സൈ​​​​നി​​​​ക സ​​​​ഖ്യ​​​​മാ​​​​യ മ​​​​ക്കാ ക​​​​രാ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​നും തു​​​​ർ​​​​ക്കി​​​​യും സൗ​​​​ദി​​​​യി​​​​ൽ സൈ​​​​ന്യ​​​​ത്തെ വി​​​​ന്യ​​​​സി​​​​ക്കും.

സൗ​​​​ദി നേ​​​​രി​​​​ടു​​​​ന്ന ഭീ​​​​ഷ​​​​ണി​​​​ക​​​​ളും മേ​​​​ഖ​​​​ല​​​​യി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ മ​​​​ക്ക ഡി​​​​ഫ​​​​ൻ​​​​സ് അ​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ സ്ട്രാ​​​​റ്റ​​​​ജി​​​​ക് പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഡി​​​​ഫ​​​​ൻ​​​​സ് ക​​​​മ്മി​​​​റ്റി തി​​​​ങ്ക​​​​ളാ​​​​ഴ്ച റി​​​​യാ​​​​ദി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗം ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​നും സൗ​​​​ദി​​​​യും തു​​​​ർ​​​​ക്കി​​​​യും പ്ര​​​​തി​​​​രോ​​​​ധ ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്.

ഇ​​​​തി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു രാ​​​​ജ്യ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ സാ​​​​യു​​​​ധ ആ​​​​ക്ര​​​​മ​​​​ണം എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​മെ​​​​ന്ന് ക​​​​രാ​​​​റി​​​​ൽ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​രു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​നും തു​​​​ർ​​​​ക്കി​​​​യും സൈ​​​​ന്യ​​​​ത്തെ വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ സൗ​​​​ദി സൈ​​​​നി​​​​ക​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പാ​​​​ക് പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി ഖ്വാ​​​​ജ ആ​​​​സി​​​​ഫ് പ​​​​റ​​​​ഞ്ഞു.

Kerala

മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​രോ​ധ​വു​മാ​യി സി​പി​എം

ക​ണ്ണൂ​ർ: സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ പ്ര​തി​രോ​ധ​വു​മാ​യി സി​പി​എം. പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ൽ ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ് ഇ​ത്ത​രം ഏ​ത് നീ​ക്ക​ത്തെ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും രാ​ഷ്‌​ട്രീ​യ​മാ​യും നേ​രി​ടാ​നു​ള്ള ക​രു​ത്തും ആ​ർ​ജ​വ​വും സി​പി​എ​മ്മി​നു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ഡി​യു​ടെ രാ​ഷ്‌​ട്രീ​യ​വേ​ട്ട വി​ല​പ്പോ​കി​ല്ലെ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച മു​ഖ​പ്ര​സം​ഗ​ത്തി​ൽ മാ​സ​പ്പ​ടി കേ​സി​ൽ പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​യും അ​തു പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ധ്യ​മ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു​ണ്ട്.

ഒ​രു സ്ഥാ​പ​ന​ത്തി​നോ വ്യ​ക്തി​ക​ൾ​ക്കോ എ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ പ​രി​ധി​ക​ട​ന്ന് ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യെ​യും അ​തി​ന്‍റെ നേ​താ​ക്ക​ളെ​യും അ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​യും ല​ക്ഷ്യ​മി​ട്ട് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു. പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്കും ക​ട​ന്നു​ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്.

അ​പ​സ​ർ​പ്പ​ക ക​ഥ​ക​ൾ മെ​ന​യു​ന്ന​തും കേ​സ് വ​ലി​ച്ചു​നീ​ട്ടു​ന്ന​തും ദു​രൂ​ഹ​മാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​രോ​പ​ണ​ങ്ങ​ളു​ടെ പെ​രു​മ​ഴ സൃ​ഷ്ടി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​ക​ര​ണ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ഡി ക​ണ്ടെ​ത്ത​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ‌ തെ​ളി​ഞ്ഞു തു​ട​ങ്ങി​യ ത​ല​ക്കെ​ട്ടു​ക​ൾ പ​ല​പ്പോ​ഴും കോ​ട​തി​ക​ൾ ക​ണ്ടെ​ത്തി​യ വ​സ്തു​ത​ക​ളെ​ന്ന മ​ട്ടി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ല സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ലും സി​പി​എം നേ​താ​ക്ക​ളെ മാ​ത്ര​മ​ല്ല പാ​ർ​ട്ടി​യെ​ത്ത​ന്നെ പ്ര​തി​ചേ​ർ​ത്ത വി​ചി​ത്ര​സം​ഭ​വ​മു​ണ്ടാ​യെ​ന്ന് മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

ഇ​പ്പോ​ൾ കോ​ലാ​ഹ​ലം സൃ​ഷ്ടി​ക്കു​ന്ന കേ​സി​ൽ 182 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ നേ​ര​ത്തേ ആ​രോ​പി​ച്ച​ത്. നി​ല​വി​ൽ ഒ​രാ​ൾ​ക്കെ​തി​രേ പ​റ​യു​ന്ന ര​ണ്ടു കോ​ടി ക​ഴി​ച്ച് ബാ​ക്കി 180 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് ഇ​ഡി അ​ന്വേ​ഷി​ച്ചോ? ബാ​ങ്ക് വ​ഴി വാ​ങ്ങു​ക​യും ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​ക​യും ചെ​യ്ത​ത് സാ​ന്പ​ത്തി​ക ത​ട്ടി​പ്പാ​ണെ​ന്ന് ആ​രോ​പി​ക്കു​ന്നു.

സി​പി​എ​മ്മി​നെ രാ​ഷ്‌​ട്രീ​യ​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ച​രി​ത്ര​ത്തെ അ​റി​യാ​ത്ത​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലാ​ണ്... അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്തി സി​പി​എ​മ്മി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് ആ​രും വ്യാ​മോ​ഹി​ക്കേ​ണ്ടെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

International

ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്; വരിഞ്ഞു മുറുക്കി ട്രംപും യുഎഇയും

ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്‍റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്കൂടി വന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.

അവസാനമില്ലാതെ സംഘർഷം

ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്‍റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്‍റെ തുടർച്ചയാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്‍റെ പ്രധാന ലക്ഷ്യം.

ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

ഉപരോധം ശക്തമാകുന്നു

ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.

യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.

ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്‍റെ സാമ്പത്തിക വരുമാനത്തിന്‍റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

International

അ​മേ​രി​ക്ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​വ​രെ യു​ദ്ധ പ​ങ്കാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. അ​മേ​രി​ക്ക​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ യു​ദ്ധ​ത്തി​ലെ പ​ങ്കാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ഇ​റാ​ൻ ക​ര​സേ​ന മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​തെ ഇ​ത്ര​യ​ധി​കം അ​മേ​രി​ക്ക​ൻ ടാ​ങ്ക​ർ വി​മാ​ന​ങ്ങ​ൾ എ​ങ്ങ​നെ ത​മ്പ​ടി​ക്കു​ന്നു​വെ​ന്നും ഇ​റാ​ൻ ക​ര​സേ​ന മേ​ധാ​വി ആ​രാ​ഞ്ഞു. മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​നി​ക സാ​ന്നി​ധ്യ​ത്തി​ലും അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലും ഇ​റാ​ൻ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷം ക​ന​ക്കു​ന്ന​തോ​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന​താ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ യു​എ ഇ​നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ യു​എ​ഇ​യെ ആ​ക്ര​മി​ച്ച​ത് ത​ങ്ങ​ള​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വും ഇ​റാ​ൻ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

മി​സൈ​ൽ ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഇ​റാ​നു​മാ​യു​ള്ള വ്യാ​പാ​ര - വാ​ണി​ജ്യ - സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ല്ലാം യു​എ​ഇ നി​ർ​ത്തി​വ​ച്ചു.

 

 

 

International

സൗദി-തുർക്കി-പാക് പ്രതിരോധ കരാർ ധീരമായ ചുവടുവയ്പെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: സൗ​​​ദി അ​​​റേ​​​ബ്യ, തു​​​ർ​​​ക്കി, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ഒ​​​പ്പു​​​വ​​​ച്ച സം​​​യു​​​ക്ത പ്ര​​​തി​​​രോ​​​ധ​​​ക​​​രാ​​​റി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​ണ​​ൾ​​​ഡ് ട്രം​​​പ്. മേ​​​ഖ​​​ല​​​യി​​​ലെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ധീ​​​ര​​​മാ​​​യ, സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ആ​​​ദ്യ ചു​​​വ​​​ടു​​​വ​​യ്പാ​​ണെ​​ന്നാ​​​ണു ക​​​രാ​​​റി​​​നെ ട്രം​​​പ് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

‘സൗ​​​ദി, തു​​​ർ​​​ക്കി, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​ടു​​​ത്തി​​​ടെ ഒ​​​പ്പു​​വ​​​ച്ച സം​​​യു​​​ക്ത പ്ര​​​തി​​​രോ​​​ധ​​​ക​​​രാ​​​റി​​​ൽ വ​​​ലി​​​യ ​സ​​​ന്തോ​​​ഷ​​​മു​​​ണ്ട്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ ഒ​​​ന്നി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ത​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു സാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​ന്‍റെ​​​യും തെ​​​ളി​​​വാ​​​ണി​​​ത്.’-സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​മാ​​​യ ട്രൂ​​​ത്ത് സോ​​​ഷ്യ​​​ലി​​​ൽ ട്രം​​​പ് കു​​​റി​​​ച്ചു.

International

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച് ഒ​മാ​നു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി. ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​ത് ജൂ​ണി​ൽ ഒ​പ്പു​വെ​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടി​നെ ആ​ശ്ര​യി​ച്ചാ​കു​മെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ സൈ​ന്യ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​റേ​നി​യ​ൻ പൈ​ല​റ്റു​മാ​രു​ടെ വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ഇ​റാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​റാ​നെ സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു.

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​നെ സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല കു​റ​ച്ചു​കാ​ലം കൂ​ടി ജ​ന​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

International

‌‌‌ഹോ​ർ​മു​സി​ൽ ഇ​റാ​ന് ഇ​നി ഒ​ന്നും ചെ​യ്യാ​നി​ല്ല; നി​യ​ന്ത്ര​ണം യു​എ​സി​നെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം യു​എ​സ് നാ​വി​ക​സേ​ന​യു​ടെ കീ​ഴി​ലാ​ണെ​ന്നും ത​ങ്ങ​ൾ അ​ത് കൈ​വ​ശം സൂ​ക്ഷി​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ ഇ​റാ​ന് ഇ​നി ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. നി​ല​വി​ൽ ഇ​റാ​ന് സ്വ​ന്ത​മാ​യി ഒ​രു നാ​വി​ക​സേ​ന​യോ വ്യോ​മ​സേ​ന​യോ ഇ​ല്ലെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

ഇ​റാ​നി​ലെ സൈ​നി​ക​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ നാ​വി​ക ഉ​പ​രോ​ധ​ത്തെ എ​ല്ലാ​വ​രും ഉ​രു​ക്ക് മ​തി​ൽ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് കോ​ർ ത​ക​ർ​ച്ച​യി​ലാ​ണെ​ന്നും അ​വ​ർ പ്രാ​ണ​ൻ ര​ക്ഷാ​ർ​ഥം ഓ​ടു​ക​യാ​ണെ​ന്നും ട്രം​പ് പ​രി​ഹ​സി​ച്ചു. ഇ​റാ​ൻ ഇ​നി പ​ശ്ചി​മേ​ഷ്യ​യി​ലെ ഗു​ണ്ട​യ​ല്ലെ​ന്ന് പ​റ​യു​ന്ന പോ​സ്റ്റ് അ​ല്ലാ​ഹു​വി​നെ സ്തു​തി​ച്ചാ​ണ് ട്രം​പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

National

എഫ്‌സിആര്‍എ: വാദം, പ്രതിവാദം

ന്യൂ​ഡ​ല്‍ഹി: എ​ഫ്‌​സി​ആ​ര്‍എ ഭേ​ദ​ഗ​തി​യു​ടെ മ​റ​വി​ല്‍ ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളും സ്വ​ത്തു​ക്ക​ളും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള​ത​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ള്‍ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ന്യൂ​ന​പ​ക്ഷ മ​ത​മേ​ധാ​വി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി.

ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നും സ്വ​ത്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണു ഭേ​ദ​ഗ​തി​യെ​ന്നു ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്നു.

സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞോ പ​റ​യാ​തെ​യോ എ​ഫ്‌​സി​ആ​ര്‍എ ലൈ​സ​ന്‍സ് പു​തു​ക്കി ന​ല്‍കാ​തെ ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും എ​ന്‍ജി​ഒ​ക​ളു​ടെ​യും ആ​സ്തി​ക​ളും സ്വ​ത്തും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​വും ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളും വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ഥോ​റി​റ്റി രൂ​പീ​ക​രി​ച്ച് ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​ത്തും ന​ട​ത്തി​പ്പും​ വ​രെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നു പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ല്‍, രാ​ജ്യ​ത്തെ സ​ര്‍ക്കാ​രി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ വി​ദേ​ശ സം​ഭാ​വ​ന​ക​ളു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണം ക​ര്‍ശ​ന​മാ​ക്കാ​നാ​ണു നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്നാ​ണു സ​ര്‍ക്കാ​രി​ന്‍റെ വാ​ദം.

ന്യൂന​പ​ക്ഷ​ങ്ങ​ള്‍ക്കെ​തി​ര​ല്ല ഭേ​ദ​ഗ​തി​യെ​ന്നും വി​ദേ​ശ സം​ഭാ​വ​ന​ക​ള്‍ നി​യ​ന്ത്രി​ക്കു​ക മാ​ത്ര​മാ​ണു ല​ക്ഷ്യ​മെ​ന്നും കേ​ന്ദ്രം അ​വ​കാ​ശ​പ്പെ​ട്ടു.

International

ഇ​റാ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടാ​ൻ അ​മേ​രി​ക്ക. സ​മാ​ധാ​ന​ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​വ​ശ്യം.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മാ​ധാ​ന​ച​ർ​ച്ച​ക​ളി​ൽ വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സൈ​നി​ക ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് ഇ​റാ​നി​ലു​ണ്ടാ​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഇ​സ്‌​ലാ​മി​ക് റി​പ​ബ്ലി​ക് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് സ​മാ​ന​മാ​യി താ​നും ന​ഷ്‌​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് ട്രം​പ് അ​റി​യി​ച്ച​ത്. ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​തും പ​രി​ക്കേ​റ്റ​വ​രു​മാ​യ എ​ല്ലാ​മ​നു​ഷ്യ​ർ​ക്കു​മാ​യി ഇ​റാ​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

NRI

സൈമൺ കൊട്ടൂരിന് അമേരിക്കൻ ഡിഫെൻസ് വകുപ്പിന്‍റെ ബഹുമതി

അരിസോണ (യുഎസ്): സൺ ഷൈൻ റെസിഡൻഷ്യൽ ഹോംസ് സിഇഒയും മലയാളിയുമായ കോട്ടയം സ്വദേശി സൈമൺ എം. കൊട്ടൂരിന് ജോലിസ്ഥലത്തെ ജീവനക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതു വഴി ദേശീയസുരക്ഷയിൽ മികവ് പുലർത്തിയതിന് അമേരിക്കൻ ഗവൺമെന്‍റിന്‍റെ ആദരവ് നേടി. ‘PATRIOTIC EMPLOYER’ എന്ന അപൂർവ ബഹുമതിയാണ് അമേരിക്കൻ ഡിഫെൻസ് സെക്രട്ടറി ഇദ്ദേഹത്തിന് സമ്മാനിച്ചത്.

രാജ്യത്തിന്‍റെ ദേശീയ സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യ സംരക്ഷണത്തിനും സൺ ഷൈൻ ഹോംസ് നൽകുന്ന മികച്ച സേവനത്തെ ഈ ബഹുമതിയിലൂടെ അമേരിക്കൻ ഗാർഡ് ആൻഡ് റിസേർവ് ഉയർത്തി കാട്ടി. ഈ ബഹുമതി അമേരിക്കൻ മലയാളി സമൂഹത്തിന് സമർപ്പിക്കുന്നതായി സൈമൺ കോട്ടൂർ അറിയിച്ചു.

സൈമൺ കൊട്ടൂരും ഭാര്യ എലിസബേത്ത് കൊട്ടൂരും ചേർന്ന് മൂന്നു പതിറ്റാണ്ടായി നടത്തുന്ന സൺ ഷൈൻ റെസിഡൻഷ്യൽ ഹോംസ് കുട്ടികളുടെ പുനരധിവാസത്തിനും തിരുത്തലിനുമായി അരിസോണ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്.

കേരളത്തിൽ ഭവനരഹിതർക്ക് ഭവനങ്ങൾ പണിതു കൊടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ചെയ്യുന്നതിനുമുള്ള പദ്ധതികൾ ഇവർ നടപ്പിലിലാക്കുന്നുണ്ട്. ഇതനുസരിച്ച് 50 വീടുകൾ ഇതിനോടകം പണിതു നൽകി. ഇത്തരം സേവന പ്രവർത്തനങ്ങൾക്ക് ഈ ബഹുമതി കരുത്താകുമെന്ന് സൈമൺ കോട്ടൂർ പ്രതികരിച്ചു.

International

ഇ​നി ആ​രും എ​ണ്ണ വി​ൽ​ക്കി​ല്ല; ക​ണ്ണി​നു ക​ണ്ണെ​ന്ന ത​ര​ത്തി​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ക​ണ്ണി​നു ക​ണ്ണെ​ന്ന ത​ര​ത്തി​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​യ്ക്ക് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​റാ​നി​ൽ കാ​ലു​കു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ സ​ർ​വ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കു​മെ​ന്നും എ​ണ്ണ വ്യാ​പാ​രം സ്തം​ഭി​പ്പി​ക്കു​മെ​ന്നും ഇ​റാ​ൻ ഭീ​ഷ​ണി ഉ​യ​ർ​ത്തി.

അ​തി​ർ​ത്തി​യി​ൽ യാ​ത്രാ ടെ​ർ​മി​ന​ലി​ന് നേ​രെ അ​മേ​രി​ക്ക ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട്
സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ ബാ​ബ് അ​ൽ മ​ന്ദ​ബി​ൽ ര​ണ്ട് സൗ​ദി ക​പ്പ​ലു​ക​ൾ ഹൂ​തി​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക ഇ​നി​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ എം.​ബി. ഗാ​ലി​ബാ​ഫ് അ​റി​യി​ച്ചു. ഇ​നി​യും ഇ​റാ​നെ ആ​ക്ര​മി​ച്ചാ​ൽ മേ​ഖ​ല​യി​ൽ ആ​രും ത​ന്നെ എ​ണ്ണ വി​ൽ​ക്കി​ല്ല, ഹോ​ർ​മൂ​സ് ക​ട​ക്കി​ല്ല, മേ​ഖ​ല​യി​ലെ പാ​ല​ങ്ങ​ളും കു​ടി​വെ​ള്ള വി​ത​ര​ണ​വും ഉ​ൾ​പ്പ​ടെ എ​ല്ലാം ത​ക​ർ​ക്കു​മെ​ന്നും എം.​ബി. ഗാ​ലി​ബാ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഹൂ​തി​ക​ൾ; സൗ​ദി ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം

റി​യാ​ദ്: ചെ​ങ്ക​ട​ലി​ൽ സൗ​ദി ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ച​ര​ക്കു​ക​പ്പ​ലി​ന് ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണം. എ​ൻ​സെ​ലി​യ എ​ന്ന ക​പ്പ​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ക​പ്പ​ലി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സൗ​ദി അ​റേ​ബ്യ സം​ഭ​വം സ്ഥി​രീ​ക​രി​ച്ച​ത്. ക​പ്പ​ലി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സ​മു​ദ്ര പ​രി​സ്ഥി​തി​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യി സൗ​ദി ജ​ന​റ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഇ​റാ​നി​ൽ അ​മേ​രി​ക്ക ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്. ബു​ഷെ​ഹ​ർ ആ​ണ​വ​നി​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള പ​വ​ർ സ​ബ്‌​സ്റ്റേ​ഷ​ന് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി ഇ​റാ​ന്‍റെ പാ​ല​ങ്ങ​ളോ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളോ ത​ക​ർ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

International

പോരടിച്ച് അമേരിക്കയും ഇറാനും

ദു​​​​​​​​​ബാ​​​​​​​​​യ്: ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ൽ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ക​​​​​​​​​ടു​​​​​​​​​പ്പി​​​​​​​​​ച്ച് യു​​​​​​​​​എ​​​​​​​​​സ് സേ​​​​​​​​​ന. ഞാ​​​​​​​​​യ​​​​​​​​​റാ​​​​​​​​​ഴ്ച രാ​​​​​​​​​ത്രി​​​​​​​​​യും ഇ​​​​​​​​​ന്ന​​​​​​​​​ലെ രാ​​​​​​​​​വി​​​​​​​​​ലെ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യി ഇ​​​​​​​​​റാനിൽ ക​​​​​​​​​ന​​​​​​​​​ത്ത ബോം​​​​​​​​​ബാ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​മാ​​​​​​​​​ണ് യു​​​​​​​​​എ​​​​​​​​​സ് സേ​​​​​​​​​ന ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ത്. ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ഒരു സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​ൻ​​​​​​​​​കൂ​​​​​​​​​ടി കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​താ​​​​​​​​​യി അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക സ്ഥി​​​​​​​​​രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചു.

ബ​​​​​​​​​ഹ്റി​​​​​​​​​ൽ ക​​​​​​​​​ന​​​​​​​​​ത്ത ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​റാ​​​​​​​​​ൻ തി​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​ടി​​​​​​​​​ച്ച​​​​​​​​​ത്. തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യാ​​​​​​​​​യ ഒ​​​​​​​​​ന്പ​​​​​​​​​താം രാ​​​​​​​​​ത്രി​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ൽ യു​​​​​​​​​എ​​​​​​​​​സ് സേ​​​​​​​​​ന ബോം​​​​​​​​​ബ്‌​​​​​​​​​ വ​​​​​​​​​ർ​​​​​​​​​ഷം ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​ത്. “ഇ​​​​​​​​​ന്ന​​​​​​​​​ലെ രാ​​​​​​​​​ത്രി​​​​​​​​​യും ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ൽ ക​​​​​​​​​ന​​​​​​​​​ത്ത ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ന​​​​​​​​​ട​​​​​​​​​ത്തി. ഞ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ട സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്കുവേ​​​​​​​​​ണ്ടി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു അ​​​​​​​​​ത് ’’- യു​​​​​​​​​എ​​​​​​​​​സ് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റ് ഡോ​​​​​​​​​ണ​​​​​​​​​ൾ​​​​​​​​​ഡ് ട്രം​​​​​​​​​പ് പ​​​​​​​​​റ​​​​​​​​​ഞ്ഞു. ഇ​​​​​​​​​ന്ന​​​​​​​​​ലെ ആ​​​​​​​​​ഗോ​​​​​​​​​ള വി​​​​​​​​​പ​​​​​​​​​ണി​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​​ണ്ണവി​​​​​​​​​ല 90 ഡോ​​​​​​​​​ള​​​​​​​​​റി​​​​​​​​​നു മു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യി.

വ​​​ട​​​ക്ക​​​ൻ ഇ​​​​​​​​​റാ​​​​​​​​​ക്കി​​​​​​​​​ൽ പ​​​​​​​​​തി​​​​​​​​​ച്ച ഇ​​​​​​​​​റേ​​​​​​​​​നി​​​​​​​​​യ​​​​​​​​​ൻ ഡ്രോ​​​​​​​​​ണി​​​ലെ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ലാ​​​ണ് യു​​​​​​​​​എ​​​​​​​​​സ് സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​ൻ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത്. ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​​​​​​തോ​​​​​​​​ടെ പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​ൻ യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​നി​​​​​​​​ടെ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട യു​​​​​​​​എ​​​​​​​​സ് സൈ​​​​​​​​നി​​​​​​​​ക​​​​​​​​രു​​​​​​​​ടെ എ​​​​​​​​ണ്ണം 17 ആ​​​​​​​​യി.

ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ലെ മി​​​​​​​​​സൈ​​​​​​​​​ൽ-​​​​​​​​ഡ്രോ​​​​​​​​ൺ താ​​​​​​​​​വ​​​​​​​​​ള​​​​​​​​ങ്ങ​​​​​​​​ൾ, സൈ​​​​​​​​നി​​​​​​​​ക ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ൾ, വ്യോ​​​​​​​​മ പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധ-​​​​​​​​തീ​​​​​​​​രനി​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ണ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ൾ, ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ ശൃം​​​​​​​​ഖ​​​​​​​​ല എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു യു​​​​​​​​എ​​​​​​​​സ് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം. ത​​​​​​​​ബ്രി​​​​​​​​സി​​​​​​​​ൽ ഒ​​​​​​​​രാ​​​​​​​​ൾ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​യി ഇ​​​​​​​​റാ​​​​​​​​ൻ സ്ഥി​​​​​​​​രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. റ​​​​​​​​വ​​​​​​​​ലൂ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഗാ​​​​​​​​ർ​​​​​​​​ജി​​​​​​​​ന്‍റെ അ​​​​​​​​ണ്ട​​​​​​​​ർ​​​​​​​​ഗ്രൗ​​​​​​​​ണ്ട് മി​​​​​​​​സൈ​​​​​​​​ൽ താ​​​​​​​​വ​​​​​​​​ളം സ്ഥി​​​​​​​​തി ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​ത് ത​​​​​​​​ബ്രി​​​​​​​​സി​​​​​​​​ലാ​​​​​​​​ണ്.

ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​വി​​​​​​​​ലെ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് ഹോ​​​​​​​​ർ​​​​​​​​മു​​​​​​​​സി​​​​​​​​ൽ ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു തീ​​​​​​​​പി​​​​​​​​ടി​​​​​​​​ച്ചു. ഒ​​​​​​​​മാ​​​​​​​​ൻ തീ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു സ​​​​​​​​മീ​​​​​​​​പ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു സം​​​​​​​​ഭ​​​​​​​​വ​​​​​​​​മെ​​​​​​​​ന്ന് ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സൈ​​​​​​​​ന്യം അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. ഹോ​​​​​​​​ർ​​​​​​​​മു​​​​​​​​സി​​​​​​​​ൽ യു​​​​​​​​എ​​​​​​​​സ് നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശി​​​​​​​​ച്ച പാ​​​​​​​​ത​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു നേ​​​​​​​​ർ​​​​​​​​ക്ക് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രെ സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മാ​​​​​​​​യി ഒ​​​​​​​​ഴി​​​​​​​​പ്പി​​​​​​​​ച്ചു. ക​​​​​​​​പ്പ​​​​​​​​ൽ ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ച്ച​​​​​​​​തു ത​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണെ​​​​​​​​ന്ന് ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ലെ റ​​​​​​​​വ​​​​​​​​ലൂ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഗാ​​​​​​​​ർ​​​​​​​​ഡ് അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു.

ബ​​​​​​​​ഹ്റി​​​​​​​​ൻ, കു​​​​​​​​വൈ​​​​​​​​റ്റ് രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് ഇ​​​​​​​​ന്ന​​​​​​​​ലെ ഇ​​​​​​​​റാ​​​​​​​​ൻ മി​​​​​​​​സൈ​​​​​​​​ൽ-​​​​​​​​ഡ്രോ​​​​​​​​ൺ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി.​​​​​​

സി​​​​​​റി​​​​​​യ​​​​​​യി​​​​​​ലേ​​​​​​ക്കും ജോ​​​​​​ർ​​​​​​ദാ​​​​​​നി​​​​​​ലെ അ​​​​​​ഖാ​​​​​​ബ വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ലേ​​​​​​ക്കും ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന് ഇ​​​​​​റാ​​​​​​ൻ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു.

National

ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ റ​ഷ്യ​ൻ ആ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മ​ല​യാ​ളി​യും

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ ഒ​ഡേ​സ തീ​ര​ത്ത് ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മ​ല​യാ​ളി​യും. കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് എ​കെ​ജി ന​ഗ​ർ സ്വ​ദേ​ശി അ​ഖി​ൽ ജോ​യ​ൻ (26) ആ​ണ് മ​രി​ച്ച​ത്.

10 നാ​വി​ക​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഗോ​ൾ​ഡ​ൻ ലി​യോ എ​ന്ന ക​പ്പ​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ, സി​റി​യ​ൻ നാ​വി​ക​രാ​ണ് ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച​യാ​ണ് റ​ഷ്യ​ൻ ക്രൂ​യി​സ് മി​സൈ​ലു​ക​ൾ പ​തി​ച്ച് ക​പ്പ​ലി​ന് തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് രാ​ത്രി മു​ഴു​വ​ൻ നീ​ണ്ട ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് എ​ട്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​ന്ത്യ​ൻ, യു​ക്രെ​യ്നി​യ​ൻ പൗ​ര​ന്മാ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന നാ​വി​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും.

International

കു​വൈ​റ്റി​ൽ വീ​ണ്ടും ഇ​റാ​ന്‍റെ ആ​ക്ര​മ​ണം; പ​വ​ർ പ്ലാ​ന്‍റി​ൽ തീ​പി​ടി​ത്തം

കു​വൈ​റ്റ് സി​റ്റി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​റ്റി​ൽ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യും ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. കു​വൈ​റ്റി​ലെ പ്ര​ധാ​ന വൈ​ദ്യു​തി-​കു​ടി​വെ​ള്ള ഉ​ത്പാ​ദ​ന പ്ലാ​ന്‍റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പ്ലാ​ന്‍റി​ൽ വീ​ണ്ടും വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി കു​വൈ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​റാ​ന്‍റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണം രാ​ജ്യ​ത്തെ നി​ര​വ​ധി വൈ​ദ്യു​തി ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ എ​മ​ർ​ജ​ൻ​സി ടീ​മു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​നും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നും ത​ട​സ​മി​ല്ലാ​തെ സേ​വ​നം ന​ൽ​കാ​നും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഉ​യ​ർ​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ത​ക​രാ​റി​ലാ​യ യൂ​ണി​റ്റു​ക​ൾ എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​നു​മു​ള്ള നീ​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

International

ചെ​ങ്ക​ട​ലി​ലെ ച​ര​ക്ക് ഗ​താ​ഗ​തം ത​ട​യാ​ൻ ഇ​റാ​ൻ; ആ​യു​ധ​ങ്ങ​ൾ വി​ന്യ​സി​ച്ച് ഹൂ​തി​ക​ൾ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത നീ​ക്ക​വു​മാ​യി ഇ​റാ​ൻ. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ചെ​ങ്ക​ട​ലി​ലേ​ക്കു​ള്ള ക​വാ​ടം അ​ട​യ്ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

യെ​മ​നി​ലെ ഹൂ​തി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​റാ​ൻ പു​തി​യ നീ​ക്ക​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ചെ​ങ്ക​ട​ലി​ലെ എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം ത​ട​യാ​നാ​ണ് ഹൂ​തി​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

ഇ​റാ​നി​ൽ അ​മേ​രി​ക്ക ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. പെ​ട്രോ​ളി​യം വി​ത​ര​ണ​ത്തി​ൽ ഈ ​ജ​ല​പാ​ത​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ചെ​ങ്ക​ട​ലി​നെ​യും ഏ​ഥ​ൻ ഉ​ൾ​ക്ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ടു​ങ്ങി​യ ജ​ല​പാ​ത​യാ​ണ് ബാ​ബ് അ​ൽ-​മ​ന്ദ​ബ്.

ഇ​റാ​ൻ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഹൂ​തി​ക​ൾ ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ന് സ​മീ​പം ആ​യു​ധ​ങ്ങ​ൾ വി​ന്യ​സി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഇ​തോ​ടെ ഹൂ​തി​ക​ളു​ടെ നീ​ക്കം ആ​ഗോ​ള എ​ണ്ണ വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ.

International

ഖാ​ർ​ഗ് ദ്വീ​പ് പി​ടി​ച്ചെ​ടു​ക്കാ​ൻ നീ​ക്കം; ഇ​റാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി​ക​ൾ വി​പു​ലീ​ക​രി​ക്കാ​ൻ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ ഇ​റാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​ൻ നീ​ക്ക​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക. ഇ​റാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേ​ഖ​ല​ക​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള ക​ര​യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സൈ​നി​ക നീ​ക്ക​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​യു​ടെ പ​രി​ഗ​ണ​ന​യി​ൽ.

സം​ഘ​ർ​ഷം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൈ​നി​ക ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ച​ർ​ച്ച ന​ട​ത്തി. ഇ​റാ​ന്‍റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ദ്വീ​പ് പി​ടി​ച്ചെ​ടു​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ട്. ‌

ഇ​തു​കൂ​ടാ​തെ ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന 'പി​ക്കാ​ക്സ് മൗ​ണ്ട​ൻ' തു​ര​ങ്ക​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തും ച​ർ​ച്ച​യാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഖാ​ർ​ഗ് ദ്വീ​പ് പി​ടി​ച്ചെ​ടു​ത്താ​ൽ ഇ​റാ​ന്‍റെ എ​ണ്ണ ക​യ​റ്റു​മ​തി​യു​ടെ നി​യ​ന്ത്ര​ണം അ​മേ​രി​ക്ക​യു​ടെ കൈ​യി​ലെ​ത്തും.

ഇ​തോ​ടെ ഇ​റാ​നു​മേ​ൽ വ​ലി​യ സാ​മ്പ​ത്തി​ക സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ അ​മേ​രി​ക്ക​യ്ക്ക് ക​ഴി​യും. അ​തേ​സ​മ​യം യു​എ​സ് സൈ​നി​ക​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ശ​ങ്ക​യും അ​മേ​രി​ക്ക​യ്ക്കു​ണ്ട്.

 

International

ഇറാനിലേക്ക് തുടരെ യുഎസ് ആക്രമണം

ദു​​​​​ബാ​​​​​യ്: ഇ​​​റാ​​​നി​​​ലേ​​​ക്ക് രൂ​​​​​ക്ഷ ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​ർ​​​​​ന്ന് അ​​​മേ​​​രി​​​ക്ക. ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ആ​​​​​ർ​​​​​മി ബാ​​​​​ര​​​​​ക്കി​​​​​നു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ യു​​​​​എ​​​​​സ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഏ​​​​​ഴു സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഈ​​​​​യി​​​​​ടെ ന​​​​​ട​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്രം ഇ​​​​​റാ​​​​​നി​​​​​ൽ മ​​​​​ര​​​​​ണം 35 ആ​​​​​യി. ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി മാ​​​​​ത്രം മുന്നൂറിലേറെ പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​താ​​​​​യി ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ആ​​​​​രോ​​​​​ഗ്യമ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി ഏ​​​​​ഴു മ​​​​​ണി​​​​​ക്കൂ​​​​​റാ​​​​​ണ് ഇ​​​​​റാ​​​​​നി​​​​​ൽ യു​​​​​എ​​​​​സ് സേ​​​​​ന ബോം​​​​​ബു​​​​​വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​ന്ന​​​​​ലെ പ​​​​​ക​​​​​ലും ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​ർ​​​​​ന്നു. ഇ​​​​റാ​​​​ന്‍റെ തീ​​​​ര പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, ക്രൂ​​​​സ് മി​​​​സൈ​​​​ൽ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. കു​​​​​വൈ​​​​​റ്റി​​​​​ലും ബ​​​​​ഹ്റി​​​​​നി​​​​​ലും ജോ​​​​​ർ​​​​​ദാ​​​​​നി​​​​​ലും മി​​​​​സൈ​​​​​ൽ-​​​​​ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണങ്ങൾ ന​​​​​ട​​​​​ത്തി ഇ​​​​​റാ​​​​​ൻ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ചു.

മൂ​​​​​ന്ന് ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ മി​​​​​സൈ​​​​​ലു​​​​​ക​​​​​ൾ വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ടെ​​​​​ന്ന് ജോ​​​​​ർ​​​​​ദാ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​​റാ​​​​​നു​​​​​മേ​​​​​ലു​​​​​ള്ള നാ​​​​​വി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധം ഇ​​​​​ന്ന​​​​​ലെ യു​​​​​എ​​​​​സ് പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ച്ചു. ഇ​​​​​ട​​​​​ക്കാ​​​​​ല വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഏ​​​​​പ്രി​​​​​ലി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു നാ​​​​​വി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധം പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച​​​​​ത്.

അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച സ​​​​​മാ​​​​​ധാ​​​​​നച​​​​​ർ​​​​​ച്ച പു​​​​​ന​​​​​രാരംഭി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ത്തി​​​​​ന​​​​​കം ഇ​​​​​റാ​​​​​നി​​​​​ലെ പാ​​​​​ല​​​​​ങ്ങ​​​​​ളും ഊ​​​​​ർ​​​​​ജ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​മെ​​​​​ന്ന് യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് ഭീ​​​​​ഷ​​​​​ണി മു​​​​​ഴ​​​​​ക്കി. ഫോ​​​​​ക്സ് ന്യൂ​​​​​സ് ചാ​​​​​ന​​​​​ലി​​​​​നോ​​​​​ടാണ് ട്രം​​​​​പ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​നു പു​​​​റ​​​​മേ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ മ​​​​റ്റ് പ്ര​​​​ധാ​​​​ന എ​​​​ണ്ണ​​​​ക്ക​​​​ട​​​​ത്തു പാ​​​​ത​​​​ക​​​​ളും പൂ​​​​ട്ടു​​​​മെ​​​​ന്ന് ഇ​​​​​റാ​​​​​ന്‍റെ റ​​​​​വ​​​​​ലൂ​​​​​ഷ​​​​​ണ​​​​​റി ഗാ​​​​​ർ​​​​​ഡ് ഭീ​​​​​ഷ​​​​​ണി മു​​​​​ഴ​​​​​ക്കി​​. സം​​​​​ഘ​​​​​ർ​​​​​ഷം ക​​​​​ന​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​പ​​​​​ണി​​​​​യി​​​​​ൽ എ​​​​​ണ്ണ​​​​​വി​​​​​ല ബാ​​​​​ര​​​​​ലി​​​​​ന് 85 ഡോ​​​​​ള​​​​​റാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു.

ഇ​​​​​റാ​​​​​ന്‍റെ 388-ാം മെ​​​​​ക്ക​​​​​നൈ​​​​​സ്ഡ് ഇ​​​​​ൻ​​​​​ഫ​​​​​ന്‍റ​​റി ബ്രി​​​​​ഗേ​​​​​ഡി​​​​​നു നേ​​​​​ർ​​​​​ക്കാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ യു​​​​​എ​​​​​സ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. 13 മി​​​​​സൈ​​​​​ലു​​​​​ക​​​​​ളാ​​​​​ണ് യു​​​​​എ​​​​​സ് സേ​​​​​ന തൊ​​​​​ടു​​​​​ത്ത​​​​​ത്. ഏ​​​​​ഴു സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഒ​​​​​ട്ടേ​​​​​റെ സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലെ ഗ്രേ​​​റ്റ​​​ർ ടു​​​ൻ​​​ബ് ദ്വീ​​​പി​​​ലേ​​​ക്കും യു​​​എ​​​സ് സേ​​​ന വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ദ്വീ​​​പി​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​രോ​​​ധ, മി​​​സൈ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്.

International

എണ്ണവഴികളെല്ലാം പൂട്ടും!; ഹൂതികളെ ഇറക്കി ബാബ് അൽ മണ്ഡെപ് അടയ്ക്കാൻ വിപ്ലവഗാർഡ് നീക്കം

ടെ​​​ഹ്റാ​​​ൻ: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​നു പു​​​റ​​​മേ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ മ​​​റ്റ് പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്ക​​​ട​​​ത്തു പാ​​​ത​​​ക​​​ൾ പൂ​​​ട്ടു​​​മെ​​​ന്ന് ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ്. ചെ​​​ങ്ക​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​മാ​​​യ ബാ​​​ബ് അ​​​ൽ മ​​​ണ്ഡെപ് ക​​​ടലി​​​ടു​​​ക്ക് പൂ​​​ട്ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

ബാ​​​ബ് അ​​​ൽ മ​​​ണ്ഡെ​​​പി​​​ന്‍റെ ഒ​​​രുവ​​​ശ​​​ത്ത് യെ​​​മ​​​ൻ ആ​​​ണ്. ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി​​​ക​​​ളാ​​​ണ് യെ​​​മ​​​നി​​​ലെ ഈ ​​​പ്ര​​​ദേ​​​ശം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത്. ഹൂ​​​തി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പു​​​തി​​​യ പോ​​​ർ​​​മു​​​ഖം തു​​​റ​​​ക്കാ​​​നാ​​​യി​​​രി​​​ക്കാം വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ന്‍റെ പ​​​ദ്ധ​​​തി.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സു​​​ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് ഏ​​​ദ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ൽ വ​​​ഴി ചെ​​​ങ്ക​​​ട​​​ലി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ബാ​​​ബ് അ​​​ൽ മ​​​ണ്ഡെപ് വ​​​ഴി​​​യാ​​​ണ്. സൂ​​​യ​​​സ് ക​​​നാ​​​ലി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തും ഇ​​​തു​​​വ​​​ഴി ത​​​ന്നെ. ഇ​​​റാ​​​നു മേ​​​ൽ​​​ക്ക​​​യു​​​ള്ള ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് പൂ​​​ട്ടി​​​യാ​​​ലും സൗ​​​ദി അ​​​റേ​​​ബ്യ​​​ക്ക് ചെ​​​ങ്ക​​​ട​​​ൽ വ​​​ഴി എ​​​ണ്ണ​​​ക്ക​​​യ​​​റ്റു​​​മ​​​തി സാ​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യ്ക്കും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ എ​​​ല്ലാ ക​​​യ​​​റ്റു​​​മ​​​തി പാ​​​ത​​​ക​​​ളും പൂ​​​ട്ടു​​​മെ​​​ന്നാ​​​ണ് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​ത്. അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം നി​​​ർ​​​ത്തു​​​ന്ന​​​തുവ​​​രെ ഹോ​​​ർ​​​മു​​​സ് തു​​​റ​​​ക്കി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞു.

ബ​​​ഹ്റി​​​ൻ, കു​​​വൈ​​​റ്റ്, ജോ​​​ർ​​​ദാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​കതാ​​​വ​​​ള​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​താ​​​യും വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും ഇ​റാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​മേ​രി​ക്ക​ൻ സേ​ന അ​റി​യി​ച്ചു. ഹോ​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്കാ​ൻ ഇ​റാ​നു​ള്ള ശേ​ഷി ഇ​ല്ലാ​താ​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് യു​എ​സ് സേ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Leader Page

ഇനി പട ഹോർമുസിൽ

നാ​ല​ര മാ​സ​ത്തെ പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം പു​തി​യ ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നു. ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ യു​ദ്ധ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പി​ന്‍റെ വ​ഴി​ക​ള​ട​യു​ന്നു. അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്ക​കം ഫ​ല​വ​ത്താ​യി​ല്ലെ​ങ്കി​ൽ നീ​ണ്ട യു​ദ്ധ​ത്തി​ലേ​ക്കു പ​ശ്ചി​മേ​ഷ്യ എ​ത്തും. ഹോ​ർ​മു​സി​ലെ യു​എ​സ് ഉ​പ​രോ​ധം ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കും എ​ന്നു​റ​പ്പാ​ണ്.

അ​തു വ്യാ​പ​ക​യു​ദ്ധ​മാ​യി മാ​റി​യെ​ന്നു​വ​രും. എ​ങ്കി​ലും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് ഇ​ന്ന​ലെ തീ​വ്ര​വാ​ദി​ക​ളാ​യ ര​ണ്ടു പേ​രെ പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കി​യ​തി​ൽ ശു​ഭ​സൂ​ച​ന കാ​ണു​ന്ന​വ​രു​ണ്ട്. ച​ർ​ച്ച​യ്ക്കു​ള്ള വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞ​തും ഇ​തു​മാ​യി ചേ​ർ​ത്തു വാ​യി​ക്കാ​വു​ന്ന​താ​ണ്.

യെ​മ​നി​ൽ ന​ട​ക്കു​ന്ന​ത്

യു​ദ്ധ​വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​നു​ള്ള വ​ഴി യെ​മ​നി​ൽ കാ​ണാം. ഇ​റാ​ൻ വ​ള​ർ​ത്തി​യ ഹൂ​തി സേ​ന ത​ല​സ്ഥാ​ന​വും പ​ടി​ഞ്ഞാ​റ​ൻ ചെ​ങ്ക​ട​ൽ തീ​ര​വും വ​രു​തി​യി​ലാ​ക്കി. ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ടം തെ​ക്ക് ഏ​ദ​നി​ൽ​നി​ന്ന് രാ​ജ്യ​ത്തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗം ഭ​രി​ക്കു​ന്നു. സൗ​ദി അ​റേ​ബ്യ ഹൂ​തി വി​മ​ത​സേ​ന​യെ ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

ഇ​റാ​നി​ൽ അ​ലി ഖ​മ​ന​യ്‌​യു​ടെ സം​സ്‌​കാ​രച​ട​ങ്ങി​ലേ​ക്ക് ഇ​റാ​ൻ വി​മാ​ന​മ​യ​ച്ചു കൊ​ണ്ടു​പോ​യ ഹൂ​തി നേ​താ​ക്ക​ളെ തി​രി​ച്ചു കൊ​ണ്ടു​വ​ന്ന ഇ​റാ​ന്‍റെ വി​മാ​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച സ​നാ​യി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റി​യി​ല്ല. സ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി വ്യോ​മ​സേ​ന ബോം​ബി​ട്ട് നാ​ശം വ​രു​ത്തി. കു​റേ ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്നു​പോ​ന്ന സൗ​ദി-​ഹൂ​തി പോ​രാ​ട്ടം ഇ​തോ​ടെ പു​തി​യ ത​ല​ത്തി​ലാ​യി.

ഹൂ​തി​ക​ളെ ഉ​പ​യോ​ഗി​ച്ച് ചെ​ങ്ക​ട​ൽ-​സൂ​യ​സ് വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം മു​ട​ക്കും എ​ന്ന ഭീ​ഷ​ണി ഇ​റാ​ൻ ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഒ​രു ച​ര​ക്കു​ക​പ്പ​ലി​നെ ഹൂ​തി​ക​ളു​ടെ കു​റേ സ്‌​പീ​ഡ് ബോ​ട്ടു​ക​ൾ വ​ള​യാ​ൻ ശ്ര​മി​ച്ചു. ക​പ്പ​ലി​ൽ​നി​ന്നു വെ​ടി​വ​ച്ച​തോ​ടെ അ​വ മ​ട​ങ്ങി.

ല​ബ​ന​നി​ൽ

ല​ബ​ന​നി​ൽ ഏ​ത​വ​സ​ര​ത്തി​ലും യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ടാം. ഇ​സ്ര​യേ​ൽ-​ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ ഇ​റാ​നോ, ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹി​സ്ബു​ള്ള സേ​ന​യോ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. അ​വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​തെ​യാ​ണ് ഇ​സ്ര​യേ​ലി​നെ​യും ല​ബ​ന​നെ​യും അ​മേ​രി​ക്ക സ​ന്ധി​യി​ലാ​ക്കി​യ​ത്. ഹി​സ്ബു​ള്ള സേ​ന​യു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളും തു​ര​ങ്ക​ങ്ങ​ളും ത​ക​ർ​ക്കാ​ൻ ഇ​സ്ര​യേ​ൽ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തു​ന്നു. ഹി​സ്ബു​ള്ള ഇ​ട​യ്ക്കി​ടെ ഇ​സ്ര​യേ​ലി​ലേ​ക്കു മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും അ​യ​യ്ക്കു​ന്നു.

ഹോ​ർ​മു​സ് പി​ടി​ക്കാ​ൻ അ​മേ​രി​ക്ക​യും ഹോ​ർ​മു​സി​ലെ പി​ടി​വി​ടാ​തി​രി​ക്കാ​ൻ ഇ​റാ​നും ഇ​ന്നു തു​ട​ങ്ങു​ന്ന പോ​രി​ന്‍റെ ഫ​ലം എ​ന്താ​യാ​ലും യെ​മ​നി​ലും ല​ബ​ന​നി​ലും പോ​രു ക​ടു​ക്കും. ഇ​റാ​നു ക്ഷീ​ണം നേ​രി​ട്ടാ​ൽ ചെ​ങ്ക​ട​ലി​ലെ ഗ​താ​ഗ​തം ത​ട​യാ​ൻ ഹൂ​തി​ക​ളെ നി​യോ​ഗി​ക്കും. ഇ​റാ​ൻ നേ​ടി​യാ​ൽ ഹൂ​തി​ക​ൾ സൗ​ദി​യി​ലേ​ക്ക് ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കും. ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യും ഇ​തേ​പോ​ലെ നീ​ങ്ങും. ചി​ല​പ്പോ​ൾ ഗാ​സ​യി​ലെ​യും വെ​സ്റ്റ് ബാ​ങ്കി​ലെ​യും ഹ​മാ​സും വീ​ണ്ടും യു​ദ്ധ​ത്തി​നി​റ​ങ്ങാം.

തീ​വ്ര​വാ​ദി​ക​ളെ ഒ​തു​ക്കി

ഇ​തി​നി​ടെ ഇ​റാ​നി​ൽ മ​റ്റു ചി​ല കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. നാ​ലു മാ​സ​ത്തി​നു ശേ​ഷം പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങി. അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ർ​ച്ച​ക​ളെ ആ​ദ്യം മു​ത​ലേ വി​മ​ർ​ശി​ച്ചു​പോ​ന്ന തീ​വ്ര​വാ​ദി​ക​ളാ​യ ര​ണ്ടു പേ​രെ ആ​ദ്യ​ദി​നം​ത​ന്നെ നി​ർ​ണാ​യ​ക ചു​മ​ത​ല​ക​ളി​ൽ​നി​ന്നു മാ​റ്റി. ദേ​ശീ​യ സു​ര​ക്ഷ-​വി​ദേ​ശ​ന​യ ക​മ്മി​റ്റി​യു​ടെ ഉ​പാ​ധ്യ​ക്ഷ​ൻ മ​ഹ​മൂ​ദ് ന​ബാ​വി​യെ​യും വ​ക്താ​വ് ഇ​ബ്രാ​ഹിം റെ​സാ​യി​യെ​യും ആ​ണു മാ​റ്റി​യ​ത്. പ​ക​രം ച​ർ​ച്ച​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ക്കു പ​ദ​വി കി​ട്ടി. 290 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ തീ​വ്ര​വാ​ദി​ക​ൾ പ​ത്തു ശ​ത​മാ​ന​മേ വ​രൂ. ന​ബാ​വി​യും റെ​സാ​യി​യും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബ​ഖ​ർ ഖാ​ലി​ബാ​ഫി​ന്‍റെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഖ്ചി​യു​ടെ​യും നി​ല​പാ​ടു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ഐ​ആ​ർ​ജി​സി

അ​ലി ഖ​മ​ന​യ്‌​യു​ടെ മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ളെ അ​മേ​രി​ക്കാ വി​രു​ദ്ധ​ത​യ്ക്കും പ്ര​തി​കാ​ര മു​റ​വി​ളി​ക്കും അ​വ​സ​ര​മാ​ക്കി രാ​ജ്യ​ത്തെ ജ​ന​വി​കാ​രം അ​താ​ണെ​ന്നു വ​രു​ത്താ​ൻ തീ​വ്ര​വാ​ദി​ക​ളും മ​തനേ​താ​ക്ക​ളും ശ്ര​മി​ച്ചി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് തീ​വ്ര​വാ​ദി​ക​ളാ​യ ഇ​സ്‌​ലാ​മി​ക് റ​വ​ലൂ​ഷ​ണ​റി ഗാ​ർ​ഡ് സേ​ന (ഐ​ആ​ർ​ജി​സി) ഹോ​ർ​മു​സി​ൽ ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ച്ച​തും തു​ട​ർ​ച​ർ​ച്ച​ക​ൾ അ​ട്ടി​മ​റി​ച്ച​തും. ഇ​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് പെ​സെ​ഷ്കി​യാ​ൻ ന​യി​ക്കു​ന്ന മി​ത​വാ​ദി​ക​ൾ​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ ല​ഭി​ച്ച മേ​ൽ​ക്കൈ ച​ർ​ച്ച​യി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കു​മോ എ​ന്നാ​ണു ന​യ​ത​ന്ത്ര​ജ്ഞ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഐ​ആ​ർ​ജി​സി​യു​ടെ ത​ല​വ​ൻ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് വ​ഹീ​ദി​യാ​ണു പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്താ​ബ ഖ​മ​ന​യ്‌​യും ഭ​ര​ണ​കൂ​ട​വു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം നി​യ​ന്ത്രി​ക്കു​ന്ന​ത്. ഖ​മ​ന​യ്‌​യു​ടെ യ​ഥാ​ർ​ഥ ആ​രോ​ഗ്യ​നി​ല പു​റ​ത്താ​ർ​ക്കും അ​റി​യി​ല്ല. അ​ദ്ദേ​ഹം എ​ന്തു ചി​ന്തി​ക്കു​ന്നു എ​ന്ന് വ​ഹീ​ദ് പ​റ​യു​ന്ന​തു മാ​ത്ര​മേ അ​റി​യാ​വൂ. ഖ​മ​ന​യ് മൃ​ത​സ​മാ​ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ട്രം​പ് പ​റ​യു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഐ​ആ​ർ​ജി​സി​യി​ൽ നേ​തൃ​ത​ല ച​ല​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​വ​രു​ണ്ട്.

ഭ​യ​പ്പാ​ട് കു​റ​ഞ്ഞു

എ​ന്താ​യാ​ലും ഹോ​ർ​മു​സി​ലെ പു​തി​യ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം ലോ​ക​ത്തെ മു​ന്പ​ത്തേ​തുപോ​ലെ ഭ​യ​പ്പെ​ടു​ത്തു​ന്നി​ല്ല. ക്രൂ​ഡ് ഓ​യി​ൽ വി​ല​യു​ടെ ക​യ​റ്റ​വും ഓ​ഹ​രി​വി​പ​ണി​ക​ളു​ടെ ഇ​ടി​വും ഞെ​ട്ടി​ക്കു​ന്ന ത​ര​ത്തി​ല​ല്ല. ഇ​തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്.

ഒ​ന്ന്: ഉ​പ​യോ​ഗം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ ഇ​ന്ധ​നം റി​സ​ർ​വ് ആ​യി സൂ​ക്ഷി​ക്കു​ന്നു.

ര​ണ്ട്: വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​ന പ്ര​ക്രി​യ​ക​ളും വാ​ഹ​ന​ങ്ങ​ളും കൂ​ടു​ത​ൽ ഇ​ന്ധ​ന​ക്ഷ​മ​മാ​യി. കു​റ​ച്ച് ഇ​ന്ധ​നംകൊ​ണ്ടു കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നു. ഒ​രു ഡോ​ള​ർ ഉ​ത്പാ​ദ​ന​ത്തി​ന് 2000ൽ ​വേ​ണ്ട​തി​ന്‍റെ മൂ​ന്നി​ലൊ​ന്ന് ഇ​ന്ധ​നം മ​തി ഇ​ന്ന്.

മൂ​ന്ന്: നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചുതു​ട​ങ്ങി​യ​തോ​ടെ ജോ​ലി​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത കൂ​ടി. കു​റ​ച്ചു ജോ​ലി​ക്കാ​ർ, കൂ​ടു​ത​ൽ റി​സ​ൽ​ട്ട്. വി​ഭ​വ​ങ്ങ​ളെ​പ്പ​റ്റി പ​ണ്ടു​ണ്ടാ​യി​രു​ന്ന വേ​വ​ലാ​തി വേ​ണ്ടെ​ന്നാ​യി.

International

യു​എ​ഇ ടാ​ങ്ക​റി​ന് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം; ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ര​ണ്ട് യു​എ​ഇ ടാ​ങ്ക​റു​ക​ളി​ലേ​ക്ക് ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ.

യു​എ​ഇ​യു​ടെ ടാ​ങ്ക​റി​ന് നേ​രെ​യാ​ണ് മി​സൈ​ലാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​റ് ഇ​ന്ത്യ​ക്കാ​രും ര​ണ്ട് യു​ക്രെ​യ്ൻ സ്വ​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​വ​രി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​റാ​നി​ൽ യു​എ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​മാ​ണ് യു​എ​ഇ​യു​ടെ ടാ​ങ്ക​റി​ന് നേ​രെ​യു​ണ്ടാ​യ​ത്. അ​തേ​സ​മ​യം ഹോ​ർ​മു​സി​ൽ അ​മേ​രി​ക്ക വീ​ണ്ടും നാ​വി​ക ഉ​പ​രോ​ധം തു​ട​ങ്ങി. ഹോ​ർ​മു​സ് ഇ​നി അ​മേ​രി​ക്ക കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​തി​നു​പി​ന്നാ​ലെ മ​റു​പ​ടി​യു​മാ​യി ഇ​റാ​നും രം​ഗ​ത്തെ​ത്തി. ഹോ​ർ​മു‌​സ്കൈ​കാ​ര്യം ചെ​യ്യാ​ൻ അ​മേ​രി​ക്ക​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചെ​ങ്ക​ട​ലി​ൽ ബാ​ബ് അ​ൽ മ​ന്ദ​ബ് അ​ട​യ്ക്കു​മെ​ന്നും ഇ​റാ​ൻ തി​രി​ച്ച​ടി​ച്ചു. ഇ​ന്ധ​ന വി​പ​ണി ത​ക​രു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

International

ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണം പാ​ളി; മി​സൈ​ലു​ക​ൾ ത​ക​ർ​ത്ത് സൗ​ദി വ്യോ​മ​പ്ര​തി​രോ​ധ സേ​ന

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ സൗ​ദി അ​റേ​ബ്യ​യ്ക്ക് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി വ്യോ​മ​പ്ര​തി​രോ​ധ സേ​ന ത​ട​ഞ്ഞു. സൗ​ദി​യു​ടെ തെ​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ പൂ​ർ​ണ​മാ​യും ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് മി​സൈ​ലു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഇ​വ​യെ ആ​കാ​ശ​ത്തു​വെ​ച്ച് ത​ക​ർ​ത്ത​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി സു​ര​ക്ഷ​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​ദാ സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ബ​ഹ, ന​ജ്‌​റാ​ൻ, ജീ​സാ​ൻ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

International

ഇറാനിൽ ബോംബ് വർഷം; ആക്രമണം കടുപ്പിച്ച് അമേരിക്ക; തിരിച്ചടിച്ച് ഇറാൻ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ൽ വീ​​​​​​​​ണ്ടും അ​​​​​​​​ശാ​​​​​​​​ന്തി. ഹോ​​​​​​​​ർ​​​​​​​​മു​​​​​​​​സ് ക​​​​​​​​ട​​​​​​​​ലി​​​​​​​​ടു​​​​​​​​ക്കി​​​​​​​​ൽ ച​​​​​​​​ര​​​​​​​​ക്കു​​​​​​​​ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു നേ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ണ്ടാ​​​​​​​​യ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക ഇ​​​​​​​​റാ​​​​​​​​നി​​​ൽ ഉ​​​​​​​​ട​​​​​​​​നീ​​​​​​​​ളം ബോം​​​​​​​​ബാ​​​​​​​​ക്ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി.

ബ​​​​​​​​ഹറി​​​​​​​​ൽ, യു​​​എ​​​ഇ, കു​​​​​​​​വൈ​​​​​​​​റ്റ്, ഖ​​​​​​​​ത്ത​​​​​​​​ർ, ഒ​​​​​​​​മാ​​​​​​​​ൻ, ജോ​​​ർ​​​ദാ​​​ൻ എ​​​​​​​​ന്നീ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി ഇ​​​​​​​​റാ​​​​​​​​ൻ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​ടി​​​​​​​​ച്ചു. ഒ​​​​​​​​രാ​​​​​​​​ഴ്ച​​​​​​​​യ്ക്കി​​​​​​​​ടെ മൂ​​​​​​​​ന്നാം ത​​​​​​​​വ​​​​​​​​ണ​​​​​​​​യാ​​​​​​​​ണ് യു​​​​​​​​എ​​​​​​​​സ്-​​​​​​​​ഇ​​​​​​​​റാ​​​​​​​​ൻ സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​വി​​​​​​​​ലെ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു യു​​​​​​​​എ​​​​​​​​സ് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം. ഇ​​​​​​​​റാ​​​​​​​​നി​​​​​​​​ൽ 140 കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ബോം​​​ബാ​​​ക്ര​​​മ​​​ണം.

ക​​​​​​​​ഴി​​​​​​​​ഞ്ഞ ര​​​​​​​​ണ്ടു ത​​​​​​​​വ​​​​​​​​ണ​​​​​​​​ത്തെ അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ച്ച് ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ യു​​​​​​​​എ​​​​​​​​സ് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം രൂ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. മി​​​​​​​​സൈ​​​​​​​​ൽ, ഡ്രോ​​​​​​​​ൺ ലോ​​​​​​​​ഞ്ച് കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ൾ, ആ​​​​​​​​യു​​​​​​​​ധ ഡി​​​​​​​​പ്പോ​​​​​​​​ക​​​​​​​​ൾ, ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ ശൃം​​​​​​​​ഖ​​​​​​​​ല തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും യു​​​​​​​​എ​​​​​​​​സ് ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ട​​​​​​​​ത്. ഇ​​​​റാ​​​​ന്‍റെ ഒ​​​​രു നാ​​​​വി​​​​ക ഓ​​​​ഫീ​​​​സ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഇ​​റാ​​നി​​ലെ ഖെ​​ഷം ദ്വീ​​പി​​ലെ സൈ​​നി​​ക​​കേ​​ന്ദ്ര​​ങ്ങ​​ളും അ​​മേ​​രി​​ക്ക ആ​​ക്ര​​മി​​ച്ചു.

ഹോ​​​​ർ​​​​മു​​​​സ് അ​​​​ട​​​​ച്ചെ​​​​ന്ന് ഇ​​​​റാ​​​​ൻ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഹോ​​​​ർ​​​​മു​​​​സി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ത​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ചാ​​​​ർ​​​​ജ് ഈ​​​​ടാ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​റാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ യു​​​​ഗം അ​​​​വ​​​​സാ​​​​നി​​​​ച്ചെ​​​​ന്ന് ഇ​​​​റേ​​​​നി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ബാ​​​​ഗേ​​​​ർ ഖാ​​​​ലി​​​​ബാ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഹോ​​​ർ​​​മു​​​സ് തു​​​റ​​​ന്നു​​​ത​​​ന്നെ കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക പ്ര​​​ഖ്യാ​​​പി​​​ച്ചു. ഹോ​​​ർ​​​മു​​​സ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് ഇ​​​റാ​​​ന​​​ല്ലെ​​​ന്നും ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ണെ​​​ന്നും യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് അ​​​റി​​​യി​​​ച്ചു. ഇ​​​​​​​​റാ​​​​​​​​ൻ-​​​​​​​​ഒ​​​​​​​​മാ​​​​​​​​ൻ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​ർ ഹോ​​​​​​​​ർ​​​​​​​​മു​​​​​​​​സ് സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച ച​​​​​​​​ർ​​​​​​​​ച്ച ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

സൈ​​​​​​​​പ്ര​​​​​​​​സ് പ​​​​​​​​താ​​​​​​​​ക​​​​​​​​യേ​​​​​​​​ന്തി​​​​​​​​യ ജി​​​​​​എ​​​​​​ഫ്എ​​​​​​ക്സ് ഗാ​​​​​​ല​​​​​​ക്സി എ​​​​​​ന്ന ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു നേ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇ​​​​​​​​ന്ന​​​​​​​​ലെ ഇ​​​​​​​​റാ​​​​​​​​ൻ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​ലെ ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​ര​​​​​​​​നെ കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യി. 10 ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​രെ ര​​​​​​​​ക്ഷ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​ലെ മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രും ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​രാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

തീ​​​​പി​​​​ടി​​​​ച്ച ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​ന്‍റെ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​ൻ റൂ​​​​​​​​മി​​​​​​​​നു കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ കേ​​​​​​​​ടു​​​​​​​​പാ​​​​​​​​ടു​​​​​​​​ണ്ടാ​​​​​​​​യി. ഒ​​​​​​​​മാ​​​​​​​​ൻ തീ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു സ​​​​​​​​മീ​​​​​​​​പ​​​​​​​​ത്തു​​​​​​​​കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ക​​​​​​​​പ്പ​​​​​​​​ൽ സ​​​​​​​​ഞ്ച​​​​​​​​രി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്തെ പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച ക​​​പ്പ​​​ലി​​​നു മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് ന​​​​​​​​ല്കി​​​​​​​​യി​​​​​​​​ട്ടും അ​​​​​​​​വ​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചു​​​വെ​​​ന്നും തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​​​​​​ക്ര​​​​​​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​​​​​​ന്നും ഇ​​​​​​​​റാ​​​​​​​​ന്‍റെ റ​​​​​​​​വ​​​​​​​​ലൂ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഗാ​​​​​​​​ർ​​​​​​​​ഡ് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി.

 

International

സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ത​യാ​ർ; ഹോ​ർ​മു​സ് തു​റ​ന്നു ത​ന്നെ കി​ട​ക്കു​മെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചെ​ന്ന ഇ​റാ​ൻ പ്ര​ഖ്യാ​പ​ന​ത്തെ ത​ള്ളി അ​മേ​രി​ക്ക രം​ഗ​ത്ത്. ഹോ​ർ​മു​സ് തു​റ​ന്നു ത​ന്നെ കി​ട​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര ജ​ല​പാ​ത​യി​ൽ ത​ട​സ​ങ്ങ​ൾ ഇ​ല്ലെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ​യി​പ്പോ​ഴും ത​യാ​റാ​ണെ​ന്നും അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഹോ​ർ​മു​സ് വ​ഴി ഒ​രു ക​പ്പ​ലും ക​ട​ത്തി​വി​ടി​ല്ലെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​റാ​നി​ൽ 140 കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ അ​മേ​രി​ക്ക​യ്ക്കെ​തി​രെ ഗ​ൾ​ഫ് മേ​ഖ​ല ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റാ​ൻ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. സൗ​ദി​യൊ​ഴി​കെ എ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ജോ​ർ​ദാ​നി​ലേ​ക്കും ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി.

International

ഹോർമുസിന്‍റെ സ്വാതന്ത്ര്യം ഇറാൻ പരസ്യമായി പ്രഖ്യാപിക്കണം: യുഎസ്

മ​​​സ്ക​​​റ്റ്: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലെ ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു ത​​​ട​​​സം നി​​​ൽ​​​ക്കി​​​ല്ലെ​​​ന്ന് പ​​​ര​​​സ്യ​​​മാ​​​യി സ​​​മ്മ​​​തി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

അ​​​ടു​​​ത്തി​​​ടെ ഹോ​​​ർ​​​മു​​​സി​​​ൽ ക​​​പ്പ​​​ൽ ആ​​​ക്ര​​​മി​​​ച്ച​​​ത് അ​​​ബ​​​ദ്ധ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്നും തീ​​​വ്ര നി​​​ല​​​പാ​​​ടു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന വി​​​മ​​​ത വി​​​ഭാ​​​ഗ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നോ​​​ട് ഇ​​​റാ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ഒ​​​മാ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ ട്രം​​​പി​​​ന്‍റെ പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ്, ട്രം​​​പി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ ജാ​​​ര​​​ദ് കു​​​ഷ്ന​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യെ പ്ര​​​തി​​​നിധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി​​​യും. യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ്, സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ന്നു​​​ണ്ട്.

“ഞ​​​ങ്ങ​​​ൾ​​​ക്കു തെ​​​റ്റു​​​ പ​​​റ്റി, ന​​​മുക്ക് ച​​​ർ​​​ച്ച തു​​​ട​​​രാം” എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​റേ​​​നി​​​യ​​​ൻ സം​​​ഘം സ​​​മീ​​​പി​​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ക്ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ച ഹോ​​​ർ​​​മു​​​സി​​​ലെ ക​​​പ്പ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന വി​​​മ​​​ത​​​രാ​​​ണെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യു​​​മായുള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻവേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു ക​​​പ്പ​​​ലാ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും ഇ​​​റേ​​​നി​​​യ​​​ൻ സം​​​ഘം പ​​​റ​​​ഞ്ഞ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഹോ​​​ർ​​​മു​​​സി​​​ൽ ഇ​​​നി ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന പ​​​ര​​​സ്യ ഉ​​​റ​​​പ്പ് ന​​​ല്ക​​​ണ​​​മെ​​​ന്നും നേ​​​ര​​​ത്തേ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം തെ​​​റ്റാ​​​യി​​​പ്പോ​​​യെ​​​ന്നു സ​​​മ്മ​​​തി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നോ​​​ട് മ​​​ധ്യ​​​സ്ഥ​​​ർ വ​​​ഴി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

International

പിതാവിന്‍റെ രക്തത്തിനു പകരം ചോദിക്കുമെന്ന് മുജ്തബ ഖമനയ്

ടെ​​​ഹ്റാ​​​ൻ: ​​​യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​റാ​​​നി​​​ലെ മു​​​ൻ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ ര​​​ക്ത​​​ത്തി​​​നു പ​​​ക​​​രം ചോ​​​ദി​​​ക്കു​​​മെ​​​ന്ന് മ​​​ക​​​നും ഇ​​​പ്പോ​​​ഴ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വു​​​മാ​​​യ മു​​​ജ്ത​​​ബ ഖ​​​മ​​​ന​​​യ്.

അ​​​ലി ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ സം​​​സ്കാ​​​ര​​​ത്തി​​​നു പി​​​ന്നാ​​​ലെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് മു​​​ജ്ത​​​ബ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

പ്ര​​​തി​​​കാ​​​രം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ത​​​ങ്ങ​​​ളു​​​ണ്ടെ​​ങ്കി​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും ന​​​ട​​​ന്നി​​​രി​​​ക്കും. ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ സം​​​സ്കാ​​​ര​​​ത്തി​​​ന് ല​​​ക്ഷ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച​​​ത് ശ​​​ത്രു​​​വി​​​നെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നും അ​​​തി​​​നു ന​​​ന്ദി പ​​​റ​​​യു​​​ന്നു​​​വെ​​​ന്നും മു​​​ജ്ത​​​ബ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ഇറാനിൽ വീണ്ടും സ്‌ഫോടനങ്ങൾ

ദു​​​ബാ​​​യ്: അ​​​മേ​​​രി​​​ക്ക ത​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഇ​​​റാ​​​നി​​​ലെ വി​​​വി​​​ധ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വീ​​​ണ്ടും അ​​​ജ്ഞാ​​​ത വ്യോ​​​മാ​​​ക്ര​​​മ​​​ണം.

തെ​​​ക്ക​​​ൻ ഇ​​​റാ​​​നി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ ആ​​​രാ​​​ണെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​റാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​തു​​​വ​​​രെ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

എ​​​ന്നാ​​​ൽ, അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ഒ​​​രു ഇ​​​റാ​​​നി​​​യേ​​​ൻ പാ​​​ർ​​​ല​​​മെ​​ന്‍റ് അം​​​ഗം യു​​​എ​​​ഇ​​യ്​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

NRI

കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി​യി​ൽ വീ​ണ്ടും മി​സൈ​ൽ ആ​ക്ര​മ​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വ്യോ​മാ​തി​ർ​ത്തി​യി​ൽ മൂ​ന്ന് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഒ​രു ക്രൂ​യി​സ് മി​സൈ​ലും 10 ഡ്രോ​ണു​ക​ളും പ്ര​വേ​ശി​ച്ച​താ​യും കു​വൈ​റ്റ് സാ​യു​ധ​സേ​ന അ​വ​യെ വി​ജ​യ​ക​ര​മാ​യി നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ സൗ​ദ് അ​ബ്ദു​ൽ അ​സീ​സ് അ​ൽ-​ഒ​തൈ​ബി അ​റി​യി​ച്ചു.

പ്ര​തി​രോ​ധ​ത്തി​ൽ ത​ക​ർ​ന്ന മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​സ്തു​നാ​ശ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​താ​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും മ​ന്ത്രാ​ല​യം വ​ക്താ​വ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​യാ​ൾ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വ്യോ​മ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വീ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​മാ​യി ലാ​ൻ​ഡ് ഫോ​ഴ്‌​സ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്പോ​സ​ൽ സം​ഘം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സാ​യു​ധ​സേ​ന ഉ​യ​ർ​ന്ന ജാ​ഗ്ര​ത​യോ​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും; സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന് ഖ​​​ത്ത​​​ർ

ദു​​​​​​ബാ​​​​​​യ്: തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ര​​​​​​ണ്ടാം ദി​​​​​​വ​​​​​​സ​​​​​​വും പ​​​​​​ര​​​​​​സ്​​​​​​പ​​​​​​രം ആ​​​​​​ക്ര​​​​​​മ​​​​​​ണം തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും ഇ​​​​​​റാ​​​​​​നും. ഇ​​​​​​റാ​​​​​​നി​​​​​​ലെ 90 കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​ൽ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന് അ​​​​​​മേ​​​​​​രി​​​​​​ക്ക അ​​​​​​റി​​​​​​യി​​​​​​ച്ചു. ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഏ​​​​​​ക ആ​​​​​​ണ​​​​​​വോ​​​​​​ർ​​​​​​ജ പ്ലാ​​​​​​ന്‍റ് ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടതായി ഇ​​​​​​റാ​​​​​​ൻ അ​​​​​​റി​​​​​​യി​​​​​​ച്ചു. ബ​​​​​​ഹ്റി​​​​​​ൻ, കു​​​​​​വൈ​​​​​​റ്റ്, ഖ​​​​​​ത്ത​​​​​​ർ എ​​​​​​ന്നീ ഗ​​​​​​ൾ​​​​​​ഫ് രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​ലെ യു​​​​​എ​​​​​സ് സേ​​​​​നാ താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മി​​​​​​സൈ​​​​​​ൽ, ഡ്രോ​​​​​​ൺ ആ​​​​​​ക്ര​​​​​​മ​​​​​​ണങ്ങൾ ന​​​​​​ട​​​​​​ത്തി ഇ​​​​​റാ​​​​​ൻ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ചു. കു​​​​​​വൈ​​​​​​റ്റി​​​​​​ൽ ഒ​​​​​​രാ​​​​​​ൾ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു.

ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ

ജോ​​​​​​ർ​​​​​​ദാ​​​​​​നി​​ലെ യു​​എ​​സ് സേ​​നാ താ​​വ​​ള​​ത്തി​​ലേ​​ക്ക് ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ഇ​​​​​​റാ​​​​​​ന്‍റെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യി. പ​​​​ത്തു മി​​​​സൈ​​​​ലു​​​​ക​​​​ളാ​​​​ണു ജോ​​​​ർ​​​​ദാ​​​​ൻ ല​​​​ക്ഷ്യ​​​​മാ​​​​ക്കി തൊ​​​​ടു​​​​ത്ത​​​​ത്. ര​​​​​​ണ്ടു ദി​​​​​​വ​​​​​​സ​​​​​​ത്തെ യു​​​​​​എ​​​​​​സ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ 14 പേ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടെ​​​​​​ന്നും 78 പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റെ​​​​​​ന്നും ഇ​​​​​​റാ​​​​​​ൻ ആ​​​​​​രോ​​​​​​ഗ്യ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു. കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രി​​​​​​ലേ​​​​​​റെ​​​​​​യും സൈ​​​​​​നി​​​​​​ക​​​​​​രാ​​​​​​ണ്.

ചൊ​​​​​​വ്വാ​​​​​​ഴ്ച ഹോ​​​​​​ർ​​​​​​മു​​​​​​സി​​​​​​ൽ മൂ​​​​​​ന്നു ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്കു നേ​​​​​​ർ​​​​​​ക്ക് ഇ​​​​​​റാ​​​​​​ൻ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​താ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യെ പ്ര​​​​​​കോ​​​​​​പി​​​​​​പ്പി​​​​​​ച്ച​​​​​​ത്. തു​​​​​​ട​​​​​​ർ​​​​​​ന്ന് വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ൽ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചെ​​​​​​ന്ന് യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ് പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്ക് നേ​​​​​​ർ​​​​​​ക്ക് ആ​​​​​​ക്ര​​​​​​മ​​​​​​ണം തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ൽ ഇ​​​​​​റാ​​​​​​ന് വ​​​​ൻ തി​​​​​​രി​​​​​​ച്ച​​​​​​ടി നേ​​​​​​രി​​​​​​ടേ​​​​​​ണ്ടിവ​​​​​​രു​​​​​​മെ​​​​​​ന്ന് ട്രം​​​​​​പ് ഇ​​​​​​ന്ന​​​​​​ലെ മുന്നറിയിപ്പു നൽകി. ഇ​​​​​​റാ​​​​​​നി​​​​​​ലെ വൈ​​​​​​ദ്യു​​​​​​തി, ജ​​​​​​ല​​​​​​ശു​​​​​​ദ്ധീ​​​​​​ക​​​​​​ര​​​​​​ണ പ്ലാ​​​​​​ന്‍റു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​മെ​​​​​​ന്നും ഖാ​​​​​​ർ​​​​​​ഗ് ദ്വീ​​​​​​പ് പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്നും ട്രം​​​​​​പ് ഭീ​​​​​​ഷ​​​​​​ണി മു​​​​​​ഴ​​​​​​ക്കി. ഇ​​​തി​​​നി​​​ടെ, സ​​​മ​​​വാ​​​യ​​​ത്തി​​​നാ​​​യി ഖ​​​ത്ത​​​ർ ശ്ര​​​മ​​​മാ​​​രം​​​ഭി​​​ച്ചു. സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന് ഖ​​​ത്ത​​​ർ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വിമർശനവുമായി ഖത്തർ

അ​​​തേ​​​സ​​​മ​​​യം, ഹോ​​​ർ​​​മു​​​സി​​​ൽ ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ച ഇ​​​റാ​​​നെ​​തി​​രേ ഖ​​​ത്ത​​​ർ വി​​​മ​​​ർ​​​ശ​​ന​​മു​​യ​​ർ​​ത്തി. ഖ​​ത്ത​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി, ഒ​​മാ​​ൻ, തു​​ർ​​ക്കി വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​മാ​​ർ, പാ​​ക് സേ​​നാ മേ​​ധാ​​വി എ​​ന്നി​​വ​​രു​​മാ​​യി ഇ​​റേ​​നി​​യ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി അ​​ബ്ബാ​​സ് അ​​രാ​​ഗ്ചി സം​​സാ​​രി​​ച്ചു.

80 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ യു​​​​എ​​​​സ് ആ​​​​ക്ര​​​​മ​​​​ണം

ബു​​​​ധ​​​​നാ​​​​ഴ്ച ഇ​​​​റാ​​​​നി​​​​ലെ 80 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് യു​​​​എ​​​​സ് സേ​​​​ന ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​​​ന്ന​​​​​​ലെ ബു​​​​​​ഷേ​​​​​​റി​​​​​​ലെ ഇ​​​​​​റാ​​​​​​ന്‍റെ ആ​​​​​​ണ​​​​​​വോ​​​​​​ർ​​​​​​ജ പ്ലാ​​​​​​ന്‍റി​​​​​​നു നേ​​​​​​ർ​​​​​​ക്കും തെ​​​​​​ക്ക​​​​​​ൻ തു​​​​​​റ​​​​​​മു​​​​​​ഖ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലും ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യി. വ്യോ​​​​മപ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, തീ​​​​രനി​​​​രീ​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, മി​​​​സൈ​​​​ൽ-​​​​ഡ്രോ​​​​ൺ സം​​​​ഭ​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ യു​​​​എ​​​​സ് സേ​​ന ല​​ക്ഷ്യ​​മി​​ട്ട​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​​​റാ​​​​​​നി​​​​​​ലെ ആ​​​​​​ക്ര​​​​​​മ​​​​​​ണം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചെ​​​​​​ന്ന് യു​​​​​​എ​​​​​​സ് സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ക​​​​​​മാ​​​​​​ൻ​​​​​​ഡ് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

ഏ​​പ്രി​​ൽ എ​​ട്ടി​​ലെ വെ​​ടി​​നി​​ർ​​ത്ത​​ലി​​നു ശേ​​​​​​ഷം ആ​​​​​​ദ്യ​​​​​​മാ​​​​​​യി ഇ​​​​​​റാ​​​​​​നി​​​​​​ലെ പാ​​​​​​ല​​​​​​ങ്ങ​​​​​​ൾ യു​​​​​​എ​​​​​​സ് ആ​​​​​​ക്ര​​​​​​മി​​​​​​ച്ചു. കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട പ​​​​​​ര​​​​​​മോ​​​​​​ന്ന​​​​​​ത നേ​​​​​​താ​​​​​​വ് ആ​​​​​​യ​​​​​​ത്തൊ​​​​​​ള്ള അ​​​​​​ലി ഖ​​​​​​മ​​​​​​ന​​​​​​യ്‌​​​യു​​​​​​ടെ സം​​​​​​സ്കാ​​​​​​രം ന​​​​​​ട​​​​​​ന്ന മ​​​​​​ഷാ​​​​​​ദി​​​​​​ലേ​​​​​​ക്കു​​​​​​ള്ള ര​​​​​​ണ്ടു പാ​​​​​​ല​​​​​​ങ്ങ​​​​​​ൾ ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടതായി ഇ​​​​​​റാ​​​​​​നി​​​​​​ലെ റ​​​​​​വ​​​​​​ലൂ​​​​​​ഷ​​​​​​ണ​​​​​​റി ഗാ​​​​​​ർ​​​​​​ഡ് അ​​​​​​റി​​​​​​യി​​​​​​ച്ചു.

ആ​​ണ​​വാ​​യു​​ധ​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ൽ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ മാ​​റ്റ​​ങ്ങ​​ൾ ആ​​ലോ​​ചി​​ക്കു​​മെ​​ന്ന് ഇ​​റാ​​ൻ വ്യ​​ക്ത​​മാ​​ക്കി. ബു​​​​ധ​​​​നാ​​​​ഴ്ച ഹോ​​​​ർ​​​​മു​​​​സി​​​​ലൂ​​​​ടെ വെ​​​​റു എ​​​​ട്ടു ക​​​​പ്പ​​​​ലു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച 36 ക​​​​പ്പ​​​​ലു​​​​ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്നു.

International

ഇ​​​​ന്ത്യ-​​​​പാ​​​​ക് യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത് താ​​​​നാ​​​​ണെ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം വീണ്ടും ഉയർത്തി ട്രംപ്

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​സി: ഇ​​​​ന്ത്യ-​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത് താ​​​​നാ​​​​ണെ​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ യു​​​​ദ്ധ​​​​ത്തി​​​​ൽ 11 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ-​​​​പാ​​​​ക് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ട്ട് യു​​​​ദ്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച ത​​​​നി​​​​ക്ക് നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. മ​​​​റ്റാ​​​​രേക്കാ​​​​ളും നൊ​​​​ബേ​​​​ൽ ത​​​​നി​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​യി​​​​രു​​​​ന്നെ​​​​ന്നും ട്രം​​​​പ് പ​​റ​​ഞ്ഞു. ​​എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് വ​​​​ൺ വി​​​​മാ​​​​ന​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്ക​​​​വേ​​​​യാ​​​​ണ് ട്രം​​​​പി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം.

ഇ​​​​ന്ത്യ-​​​​പാ​​​​ക് സം​​​​ഘ​​​​ർ​​​​ഷം ആ​​​​ണ​​​​വ യു​​​​ദ്ധ​​​​മാ​​​​കാ​​​​ൻ​​​​ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. യു​​​​ദ്ധ​​​​ത്തി​​​​ൽ 11 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും എ​​​​ത്ര വീ​​​​തം വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ഷ്ട​​​​മാ​​​​യെ​​​​ന്നോ, ആ​​​​കെ ത​​​​ക​​​​ർ​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​മാ​​​​ണോ ഇ​​​​തെ​​​​ന്നോ അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ല്ല.

സം​​​​ഘ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​തി​​​​ലൂ​​​​ടെ 30 മു​​​​ത​​​​ൽ 50 ദ​​​​ശ​​​​ല​​​​ക്ഷം വ​​​​രെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ച്ച​​​​തി​​​​നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​ഹ്ബാ​​​​സ് ഷ​​​​രീ​​​​ഫ് ത​​​​നി​​​​ക്ക് ന​​​​ന്ദി പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

യു​​​​ദ്ധം തു​​​​ട​​​​ർ​​​​ന്നി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ മ​​​​ര​​​​ണം അ​​​​തി​​​​ലും വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

International

ഇ​റാ​നെ​തി​രെ ഇ​ന്ന് രാ​ത്രി അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണം; വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നെ​തി​രെ ഇ​ന്ന് രാ​ത്രി ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി. ഖാ​ർ​ഗ് ദ്വീ​പ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നാ​റ്റോ ഉ​ച്ച​കോ​ടി​ക്കാ​യി തു​ർ​ക്കി​യി​ലെ അ​ങ്കാ​റ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ത​ങ്ങ​ൾ അ​വ​രെ ആ​ക്ര​മി​ച്ചു. വ​ള​രെ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു അ​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് രാ​ത്രി വീ​ണ്ടും അ​വ​രെ അ​തി​ശ​ക്ത​മാ​യി ആ​ക്ര​മി​ക്കും. അ​വ​ർ​ക്ക് താ​ൻ ചെ​റി​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ്. ത​ങ്ങ​ൾ അ​വ​രെ അ​തി​ശ​ക്ത​മാ​യി ആ​ക്ര​മി​ക്കും. അ​വ​ർ വ​ള​രെ മോ​ശ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

ഇ​റാ​നെ അ​ണു​വാ​യു​ധ​മു​ക്ത​മാ​ക്കാ​നാ​ണ് യു​ദ്ധ​മു​ണ്ടാ​യ​ത്. ഇ​തി​നി​ടെ പ​ല​വ​ട്ടം ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. അ​തി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് താ​ൻ ക​രു​തി. എ​ന്നാ​ൽ ച​ർ​ച്ച ക​ഴി​ഞ്ഞ് ഒ​ന്നും സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​യു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ഇന്ത്യ-ഇന്തോനേഷ്യ പ്രതിരോധ കരാർ

ജ​​​​​ക്കാ​​​​​ർ​​​​​ത്ത: ബ്ര​​​​​ഹ്‌​​​​​മോ​​​​​സ്, അ​​​​​സ്ത്ര മി​​​​​സൈ​​​​​ലു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ കൈ​​​മാ​​​റി പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​യും ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യും ത​​​മ്മി​​​ൽ ധാ​​​ര​​​ണ.

ഇ​​​ന്ത്യ​​​യു​​​ടെ ഐ​​​​ഐ​​​​എം, ഐ​​​​ഐ​​​​ടി കാന്പസു​​​​ക​​​​ള്‍ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ല്‍ തു​​​​റ​​​​ക്കാ​​​​നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ബോ​​​​വോ സു​​​​ബി​​​​യാ​​​​ന്തോ​​​​യും ത​​​മ്മി​​​ൽ ന​​​ട​​​ന്ന ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ച​​​ർ​​​ച്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

ഇ​​​​​ന്തോ-​​​​​പ​​​​​സ​​​​​ഫി​​​​​ക് മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന് സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ത​​​ൾ​​​പ്പെ​​​ടെ 14 ധാ​​​ര​​​ണ​​​ക​​​ളി​​​ലാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും എ​​​ത്തി​​​യ​​​ത്.

അ​​​​​പൂ​​​​​ർ​​​​​വ​​​​​ധാ​​​​​തു​​​​​ക്ക​​​​​ൾ, സ​​​​​മു​​​​​ദ്ര​​​​​സു​​​​​ര​​​​​ക്ഷ, മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ഗ​​​​​വേ​​​​​ഷ​​​​​ണം, വാ​​​​​ർ​​​​​ത്താ​​​​​വി​​​​​നി​​​​​മ​​​​​യം, ഭ​​​​​ക്ഷ്യ​​​​​സു​​​​​ര​​​​​ക്ഷ തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​ണ് ഇ​​​തോ​​​ടെ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ക.

Business

ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ഉ​ത്പാ​ദ​നം റി​ക്കാ​ർ​ഡി​ൽ

ന്യു​​ഡ​​ൽ​​ഹി: രാ​​ജ്യം പ്ര​​തി​​രോ​​ധ ഉ​​ത്പാ​​ദ​​ന​​രം​​ഗ​​ത്തു ച​​രി​​ത്ര​​പ​​ര​​മാ​​യ നേ​​ട്ടം കൈ​​വ​​രി​​ച്ച​​താ​​യി പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം. 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ വാ​​ർ​​ഷി​​ക പ്ര​​തി​​രോ​​ധ ഉ​​ത്പാ​​ദ​​നം സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡാ​​യ 1.78 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ എ​​ത്തി​​നി​​ൽ​​ക്കു​​ക​​യാ​​ണ്. മു​​ൻ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ 1.54 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ 15.6 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ മി​​ക​​ച്ച വ​​ള​​ർ​​ച്ച​​യാ​​ണ് ഇ​​ത്ത​​വ​​ണ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ​​ കു​​റ​​ച്ചു കാ​​ല​​ങ്ങ​​ളാ​​യി രാ​​ജ്യം ഈ ​​രം​​ഗ​​ത്ത് കൈ​​വ​​രി​​ച്ച അ​​തി​​വേ​​ഗ മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ തെ​​ളി​​വാ​​ണ് ഈ ​​നേ​​ട്ട​​മെ​​ന്ന് പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗ് പ്ര​​സ്താ​​വി​​ച്ചു. പ്ര​​തി​​രോ​​ധ ഉ​​ത്പാ​​ദ​​ന വ​​കു​​പ്പി​​ന്‍റെ​​യും മ​​റ്റ് അ​​നു​​ബ​​ന്ധ പ​​ങ്കാ​​ളി​​ക​​ളു​​ടെ​​യും കൂ​​ട്ടാ​​യ ശ്ര​​മ​​ത്തി​​ന്‍റെ ഫ​​ല​​മാ​​ണി​​തെ​​ന്നും രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​തി​​രോ​​ധ വ്യ​​വ​​സാ​​യ അ​​ടി​​ത്ത​​റ ശ​​ക്ത​​മാ​​കു​​ന്ന​​തി​​ന്‍റെ വ്യ​​ക്ത​​മാ​​യ സൂ​​ച​​ന​​യാ​​ണി​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ന​​​യ​​​പ​​​ര​​​മാ​​​യ പി​​​ന്തു​​​ണ, പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ, സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യു​​​ടെ വ​​​ർ​​​ധി​​​ച്ച പ​​​ങ്കാ​​​ളി​​​ത്തം, വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന ക​​​യ​​​റ്റു​​​മ​​​തി​​​ശേ​​​ഷി എ​​​ന്നി​​​വ​​​യു​​​ടെ ഫ​​​ല​​​മാ​​​യി പ്ര​​​തി​​​രോ​​​ധ ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല വ​​​രും​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വേ​​​ഗം കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്നും രാ​​​ജ്നാ​​​ഥ് സിം​​​ഗ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

2020-21 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 84,643 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്ന പ്ര​​തി​​രോ​​ധ ഉ​​ത്പാ​​ദ​​നം ചു​​രു​​ങ്ങി​​യ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ 110 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ൻ വ​​ർ​​ധ​​ന​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 2013-14 കാ​​ല​​ഘ​​ട്ട​​ത്തി​​ലെ 43,746 കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ആ​​ഭ്യ​​ന്ത​​ര പ്ര​​തി​​രോ​​ധ ഉ​​ത്പാ​​ദ​​നം ഏ​​ക​​ദേ​​ശം നാ​​ലി​​ര​​ട്ടി​​യോ​​ളം വ​​ർ​​ധി​​ച്ച​​താ​​യും മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ആ​​കെ ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ 76 ശ​​ത​​മാ​​ന​​വും പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സം​​ഭാ​​വ​​ന​​യാ​​ണ്. അ​​തേ​​സ​​മ​​യം, സ്വ​​കാ​​ര്യ മേ​​ഖ​​ല​​യു​​ടെ പ​​ങ്കാ​​ളി​​ത്തം മു​​ൻ​​വ​​ർ​​ഷ​​ത്തെ 22 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്നു 24 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള ഉ​​ത്പാ​​ദ​​നം ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി 42,000 കോ​​ടി രൂ​​പ പി​​ന്നി​​ട്ട​​ത് ഈ ​​രം​​ഗ​​ത്തെ സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച അ​​ടി​​വ​​ര​​യി​​ടു​​ന്നു.

പ്ര​​തി​​രോ​​ധ ഉ​​ത്പാ​​ദ​​ന​​രം​​ഗ​​ത്തു​​ണ്ടാ​​യ ഈ ​​വ​​ൻ മു​​ന്നേ​​റ്റം രാ​​ജ്യ​​ത്തി​​ന്‍റെ ക​​യ​​റ്റു​​മ​​തി മേ​​ഖ​​ല​​യ്ക്കു വ​​ൻ ഉ​​ത്തേ​​ജ​​ന​​മാ​​ണ് ന​​ൽ​​കി​​യ​​ത്. 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​തി​​രോ​​ധ ക​​യ​​റ്റു​​മ​​തി 38,424 കോ​​ടി രൂ​​പ എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

National

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചത്തിന്‍റെ പരീക്ഷണം വിജയം, അപൂർവനേട്ടവുമായി ഇന്ത്യ

ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചത്തിന്‍റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഇതോടെ ഇത്തരം അത്യാധുനിക പ്രതിരോധ സംവിധാനമുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു.

ജൂൺ 10, 11 തീയതികളിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ അവസാനഘട്ട പരീക്ഷണങ്ങൾ നടത്തിയത്. അന്തരീക്ഷത്തിന് ഉള്ളിലും പുറത്തും വച്ച് ശത്രു മിസൈലുകളെ തടയാൻ ശേഷിയുള്ള ഇന്‍റർസെപ്റ്റർ മിസൈലുകളാണ് ഈ പരീക്ഷണത്തിൽ പ്രയോഗിച്ചത്.

പരീക്ഷണത്തിൽ ഇന്‍റർസെപ്റ്റർ മിസൈലുകൾ അവയുടെ ലക്ഷ്യങ്ങൾ വിജയകരമായി തകർത്തു.

മിസൈൽ പ്രതിരോധ പദ്ധതി പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം: അന്തരീക്ഷത്തിനുള്ളിൽ വച്ച് മിസൈലുകളെ തകർക്കുന്ന പൃഥ്വി ഡിഫൻസ് വെഹിക്കിൾ, അഡ്വാൻസ്ഡ് എയർ ഡിഫൻസ് എന്നിവ ഉൾപ്പെടുന്ന ഈ ഘട്ടം മുമ്പ് പൂർത്തിയായിരുന്നു.

രണ്ടാം ഘട്ടം: എഡി-1, എഡി-2 എന്നീ ഇന്‍റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ച് അന്തരീക്ഷത്തിന് പുറത്തുവച്ച് മിസൈലുകളെ തകർക്കുന്നതാണ് ഈ ഘട്ടം. പരീക്ഷണ വിജയത്തോടെ ഈ സാങ്കേതികവിദ്യ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തി.

International

ദക്ഷിണ കൊറിയയിൽ പ്രതിരോധ നിർമാണശാലയിൽ സ്‌ഫോടനം; അഞ്ചു മരണം

സി​​യൂ​​ൾ: ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യി​​​ലെ പ്ര​​​മു​​​ഖ പ്ര​​​തി​​​രോ​​​ധ-​​​വ്യോ​​​മ​​​യാ​​​ന ക​​​മ്പ​​​നി​​​യാ​​​യ ഹ​​​ൻ​​​വ എ​​​യ​​​റോ​​​സ്‌​​​പേ​​​സി​​ന്‍റെ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ അ​​​ഞ്ചു പേ​​​ർ​​​ക്ക് ദാ​​​രുണാ​​​ന്ത്യം.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു ​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. തി​​​ങ്ക​​​ളാ​​​ഴ്ച പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം രാ​​​വി​​​ലെ 10.59ഓ​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സോ​​​ളി​​​ൽ​​നി​​​ന്ന് 150 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഡേ​​​ജി​​​യോ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ലെ പ്ലാ​​​ന്‍റി​​​ലാ​​​ണ് അ​​​പ​​​ക​​​ടം.

ഫാ​​​ക്ട​​​റി​​​യി​​​ലെ റോ​​​ക്ക​​​റ്റ് ഇ​​​ന്ധ​​​നം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​യു​​​ണ്ടാ​​​യ​​​ത്. റോ​​​ക്ക​​​റ്റ് ഇ​​​ന്ധ​​​നം നി​​​ർ​​​മി​​​ക്കാ​​​നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വെ​​​ള്ള​​​മു​​​പ​​​യോ​​​ഗി​​​ച്ച് വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, അ​​​തി​​​ൽ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്കു തീ​​​പി​​​ടി​​​ച്ച​​​താ​​​കാം അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

International

ജോർദാനിലെ മിസൈൽ പ്രതിരോധ റഡാർ സംവിധാനം ഇറാൻ തകർത്തു

അ​​​മ്മാ​​​ന്‍: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ മി​​​സൈ​​​ല്‍ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യാ​​​കെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യ താ​​​ഡ് റഡാ​​​ര്‍ സം​​​വി​​​ധാ​​​നം ഇ​​​റാ​​​ന്‍റെ മി​​​സൈ​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ത​​​ക​​​ര്‍ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ജോ​​​ര്‍ദാ​​​നി​​​ലെ മു​​​വാ​​​ഫാ​​​ഖ് സാ​​​ള്‍ട്ടി വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ൽ ഏ​​​ക​​​ദേ​​​ശം 30 കോ​​​ടി ഡോ​​​ള​​​ര്‍ ചെ​​​ല​​​വി​​​ട്ടു സ്ഥാ​​​പി​​​ച്ച റഡാ​​​ര്‍ സം​​​വി​​​ധാ​​​ന​​​മാ​​​ണു ത​​​ക​​​ര്‍ത്ത​​​ത്. റഡാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ത​​​ക​​​ര്‍ച്ച ഗ​​​ള്‍ഫ് മേ​​​ഖ​​​ല​​​യെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഇ​​​റാ​​​ന്‍റെ മി​​​സൈ​​​ലു​​​ക​​​ളെ നേ​​​രി​​​ടു​​​ന്ന​​​തി​​​ല്‍ വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്‌​​​ടി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി 28നും ​​​മാ​​​ര്‍ച്ച് മൂ​​​ന്നി​​​നും ജോ​​​ര്‍ദാ​​​നി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​നു​​​ നേ​​​രേ ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള യു​​​എ​​​സി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​യു​​​ധ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് താ​​​ഡ് മി​​​സൈ​​​ല്‍ സം​​​വി​​​ധാ​​​നം. അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ലോ​​​ക​​​ത്താ​​​കെ എ​​​ട്ട് താ​​​ഡ് മി​​​സൈ​​​ല്‍ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​മാ​​​ണു​​​ള്ള​​​ത്.

International

തു​ർ​ക്കി സൈ​നി​ക വി​മാ​നാ​പ​ക​ടം: 20 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം

ടി​ബി​ലി​സി: തു​ർ​ക്കി​യു​ടെ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 20 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം. അ​സ​ര്‍​ബൈ​ജാ​നി​ൽ​നി​ന്ന് തു​ർ​ക്കി​യി​ലേ​യ്ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

ജോ​ര്‍​ജി​യ-​അ​സ​ര്‍​ബൈ​ജാ​ന്‍ അ​തി​ര്‍​ത്തി​യി​ലാ​ണ് തു​ര്‍​ക്കി സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 20 പേ​രും സൈ​നി​ക​രാ​യി​രു​ന്നു.

സി 130 ​ഹെ​ര്‍​കു​ലി​സ് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. വി​മാ​നം പ​ല ക​ഷ്ണ​ങ്ങ​ളാ​യി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ന​ക​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

National

പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ 79,000 കോ​ടി​യു​ടെ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങും

ന്യൂ​ഡ​ൽ​ഹി: ആ​യു​ധ​ങ്ങ​ളും സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി. ടാ​ങ്ക് വേ​ധ നാ​ഗ് മി​സൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 79,000 കോ​ടി രൂ​പ​യു​ടെ ആ​യു​ധ​ങ്ങ​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​യ​ത്തി​ന്‍റെ അ​നു​മ​തി.

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ കൗ​ൺ​സി​ലാ​ണ് (ഡി​എ​സി) വി​വി​ധ ശി​പാ​ർ​ശ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

നാ​ഗ് മി​സൈ​ൽ സം​വി​ധാ​നം, ഗ്രൗ​ണ്ട് - ബേ​സ്ഡ് മൊ​ബൈ​ൽ ഇ​ലി​ന്‍റ് സി​സ്റ്റ​ങ്ങ​ള്‍, ഹൈ ​മൊ​ബി​ലി​റ്റി വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നു​ള്ള ഡി​എ​സി അം​ഗീ​കാ​രം ന​ൽ​കി. യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഇ​ന്‍റ​ലി​ജ​ൻ​സ്, നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​തി​രോ​ധ സം​വി​ധാ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു പി​ന്നാ​ലെ ഡി​എ​സി അ​നു​മ​തി ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണി​ത്. ഓ​ഗ​സ്റ്റ് അ​ഞ്ചി​നു 67,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

NRI

ലിത്വാനിയയും ഫിലിപ്പീൻസും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു

മനില: ആ​ഗോ​ള സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ ലി​ത്വാ​നി​യ​യും ഫി​ലി​പ്പീ​ൻ​സും പ്ര​തി​രോ​ധ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി പ്ര​തി​രോ​ധ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ക​രാ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​വും ചൈ​ന​യു​ടെ ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലെ നി​ല​പാ​ടു​ക​ളും പോ​ലു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​രാ​ർ പ്ര​കാ​രം, സൈ​നി​ക പ​രി​ശീ​ല​നം, സാ​ങ്കേ​തി​ക വി​ദ്യ കൈ​മാ​റ്റം, പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഉ​ണ്ടാ​കും. ഇ​ത് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും അ​വ​രു​ടെ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും.

Latest News

Corehub Up